സംഘടിത മതങ്ങളുടെ സ്വാധീനം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രഖ്യാപിതനയങ്ങളെ നിയന്ത്രിക്കുന്ന ദാരുണമായ സ്ഥിതിവിശേഷം കൂടുതല്‍ ശക്തിപ്പെട്ടുവരുന്നു. മതങ്ങള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് നുസരണമായിരിക്കണം ഒരു രാഷ്ട്രത്തിന്‍റെ ലക്ഷ്യവും ജനതയുടെ ജീവിതരീതിയുമെന്ന് കര്‍ക്കശമായി കല്‍പിക്കുകയാണ് മതനേതാക്കള്‍.

ഇസ്ലാമിക്ക് റിപ്പബ്ലിക്ക്, ക്രിസ്ത്യന്‍ രാഷ്ട്രം, ജൂയിഷ് സ്റ്റെയിറ്റ് തുടങ്ങിയ രാജ്യങ്ങളുടെ ഭര ണക്രമം പൂര്‍ണ്ണമായും മതാടിസ്ഥാനത്തില്‍ നിയന്ത്രിക്കപ്പട്ടിരിക്കുന്നു.

green plants under full moon

അതിനു പുറമെ, ഒരു രാജ്യത്തെ ഭൂരിപക്ഷ മതം അവരുടെ അംഗലത്തിനും സാമ്പത്തിക സ്വാധീനത്തിനുമനുസരിച്ച് ഭരണകൂടങ്ങളെ നിയന്ത്രിക്കാറുണ്ട്. ആ രാജ്യ ങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗക്കാര്‍ പീഡിപ്പി ക്കപ്പെടാറുമുണ്ട്. ഉദാഹരണമാണ് മ്യാന്‍മറിലെയും ശ്രീലങ്കയിലെയും പാലസ്തീനിലെയും രക്തച്ചൊരിച്ചില്‍. മറ്റ് ഒട്ടേറെ രാജ്യങ്ങളും ഈ പട്ടികയില്‍പെടുത്താന്‍(സംരക്ഷിക്കാന്‍?) മറ്റു മതക്കാരെ കൊന്നുകൂട്ടുന്നത് ‘ദ്വൈവനിഷേധം’ ആണെന്ന് ഉറക്കെ പറയാന്‍ മതാചാര്യന്‍മാര്‍ പലരും ധൈര്യപ്പെടാറില്ല. പതിറ്റാണ്ടുകളായി ഒരു മതേതേര രാഷ്ട്രം എന്ന മഹനീയ പദവി അലങ്കരിച്ചുവരുന്ന ഇന്‍ഡ്യ, മതാധിപത്യത്തിന്‍റെ വെല്ലുവിളിയില്‍ പെട്ട് ഉലയുകയാണിപ്പോള്‍. ഭാരതസംസ്കാരവും ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള അന്തരം  തിരിച്ചറിയാത്ത ഒരു വിഭാഗം മതമൗലികവാ ദികളില്‍ ഭരണകൂടത്തെ തന്നെ സ്വാധീനിക്കു കയാണ്. വേഷം, ഭാഷ, ഭക്ഷണം തുടങ്ങിയ ജീവിതരീതികളില്‍ ഒരു പ്രത്യേക മതത്തിന്‍റെ മാത്രം ആചാരങ്ങള്‍ അനുഷ്ഠിക്കണമെന്നുള്ള ശാഠ്യം വിരല്‍ചൂണ്ടുന്നത് അപകടകരമായ സാമു ദായിക സംഘര്‍ഷത്തിലേക്കാണ്. നാനാത്വത്തിന്‍റെ മനോഹാരിതയില്‍ അധിഷ്ഠി തമായ ഭാരതസംസ്കാരത്തെ, പ്രാചീനതയുടെ ജീര്‍ണ്ണിച്ച കറുത്ത കുപ്പായമണിയി ച്ച് വികലമാക്കാനുള്ള ഗൂഢനീക്കം പ്രതിരോധിക്കപ്പെടണം. മതേതരത്വത്തിന്‍റെ അടിസ്ഥാനശിലയില്‍ ഉറച്ചുനില്‍ക്കുന്ന ഭരണഘടന യില്‍ മതവിദ്വേഷത്തിന്‍റെ വിഷം പുരട്ടാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണ്.

പാര്‍ലമെന്‍റ് പാസ്സാക്കിയ പുതിയ പൗരത്വഭേദഗതി നിയമത്തില്‍ അപകടം ഒളിച്ചു വച്ചിരിക്കുന്നു. അതിര്‍ത്തി ലംഘിച്ചുവരുന്ന അഭയാര്‍ത്ഥികള്‍ പല രാജ്യങ്ങള്‍ക്കും താങ്ങാനാവാത്ത ഭാരമാണ്. ഇന്‍ഡ്യയും ഈ വെല്ലുവിളി നേരിടുന്നു. അഭയാര്‍ത്ഥികളില്‍, മത-രാഷ്ട്രീയ പീഡനങ്ങളുടെ ഇരകളുണ്ടാകാം, സാമ്പത്തിക നേട്ട ങ്ങള്‍ തേടിവരുന്നവരുണ്ടാകാം, ശിക്ഷകളില്‍നിന്നും രക്ഷപ്പെടാന്‍ ഒളിച്ചോടിയവരുണ്ടാകാം. അവരില്‍ ചിലര്‍ ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ വരുന്ന ഭീകരപ്രവര്‍ത്തകരാ കാം, രാഷ്ട്രീയ ചാരന്‍മാരാകാം. അപകടകാരികളായ അഭയാര്‍ത്ഥികളെ നേരിടേണ്ടതും ഒഴിവാക്കേണ്ടതും രാജ്യരക്ഷക്ക് ആവശ്യമാണ്. പക്ഷേ, മുസ്ലിം മതവിഭാ
ഗത്തില്‍ പെട്ടവരെ മാത്രം, അവര്‍ ഏതുതരത്തില്‍പെട്ട അഭയാര്‍ത്ഥികളാണെങ്കിലും, നിഷ്കരുണം ശിക്ഷിക്കുമെ
ന്നുള്ള പുതിയ വ്യവസ്ഥ മതേതര ഭരണഘടനയുടെ ലംഘനമാണ്. അത് തെറ്റാണ്. ഇന്‍ഡ്യയിലെ, ഏറ്റവും അംഗലമുള്ള മതന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തെ രണ്ടാതരം പൗരന്‍മാരായി തരംതാഴ്ത്തുന്ന നിഗൂഢലക്ഷ
്യം ഈ വകുപ്പില്‍ ഒളിച്ചുവച്ചിരിക്കുന്നു. അവരെ ‘ഒതുക്കി’യാല്‍, മറ്റുള്ള ദുര്‍ബ്ബലന്യൂനപക്ഷങ്ങള്‍ തലപെ ാക്കുകയില്ലെന്ന് ഭരണാധികാരികളില്‍ ഒരു വിഭാഗം കണക്കുകൂട്ടുന്നുണ്ട്. ക്രമേണ, ഇന്‍ഡ്യയെ ‘ഹിന്ദുസ്ഥാന്‍’ എന്നു നാമകരണം ചെയ്യാന്‍ കച്ചകെട്ടിനില്‍ക്കുന്ന ദേശഭക്തരുണ്ട്.

മതേതരത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഭരണഘടന, വലിച്ചെറിഞ്ഞശേഷം, ആ സ്ഥാനത്ത് ‘മനുസ്മൃതി’ പ്രതിഷ്ഠിക്കാന്‍ പൂജ ഒരുക്കുകയാണ് ഒരുപറ്റം ഹിന്ദുത്വവാദികള്‍! മനുസ്മൃതി, വ്യാഖ്യാനത്തിലും പ്രയോഗത്തിലും വിവേചനത്തിന്‍റേതാണ്. തുല്യതക്കും സ്ത്രീസ്വാതന്ത്ര്യ ത്തിനുംഎതിരാണ്. അതു നിര്‍ദേശിക്കുന്ന സാമൂഹ്യഘടന യാണ് ചാതുര്‍വര്‍ണ്യം! ഭാരതസംസ്കാരത്തിനും മാനവീയതയ്ക്കും എതിരാണ് ചാതുര്‍വര്‍ണ്ണ്യം. എല്ലാ മനുഷ്യസ്നേഹികളും ധീരതയോടെ എതിര്‍ക്കേണ്ട താണ് ഈ പോക്ക്, ചാതുര്‍വര്‍ണ്യത്തിലേക്കുള്ള ഈ
പോക്ക്!

Leave a Reply