ജാതി ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ അഭിസംബോധന ചെയ്യാതെ നമ്മള്‍ക്കു നിലനില്‍ക്കാന്‍ കഴിയില്ല. എന്തിനെക്കുറിച്ചെഴുതിയാലും ജാതിയെന്ന വിഷയത്തില്‍ തന്നെ ചെന്നു നില്‍ക്കും. അതുകൊണ്ട് ജാതിയെക്കുറിച്ച് എഴുതാതിരിക്കാനാവില്ല.

എഴുത്തുകാരന്‍ പരോക്ഷമായി അത്തരം വിഷയങ്ങളെ അവതരിപ്പിക്കുകയും അതിനു ഉപയുക്തമായ സാഹിത്യസങ്കേതങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.”

വര്‍ഗ്ഗീയവാദികളുടെ സംഘടിത ആക്രമണങ്ങള്‍ക്കു മുമ്പില്‍ നിശബ്ദനാകേണ്ടി വരികയും പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ എഴുത്തിന്‍റെ ലോകത്തേക്കു തിരിച്ചെത്തുകയും ചെയ്ത എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍. വലതുപക്ഷ അജണ്ടകളെ നിശ്ശബ്ദനായി പ്രതിരോധിച്ച പെരുമാള്‍ മുരുകന്‍റെ രചനകള്‍ രാഷ്ട്രീയ ഉള്ളടക്കത്താല്‍ സമ്പന്നമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതങ്ങളെ അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്‍റെ നോവലുകള്‍ ഒരു കാലഘട്ടത്തിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. മാതൊരു ഭാഗന്‍, കീഴാളന്‍ തുടങ്ങിയ നോവലുകള്‍ ഉദാഹരണം. ഗ്രാമീണ കാര്‍ഷിക സംസ്കൃതി, പ്രാദേശികമിത്തുകള്‍, ആചാരഅനുഷ്ഠാനങ്ങള്‍, ഫോക്ലോറിന്‍റെഅനവധി ഘടകങ്ങള്‍, ചരിത്രപരമായ സ്മരണകള്‍ എന്നിവയെല്ലാം പെരുമാള്‍ മുരുകന്‍റെ രനചകളില്‍ ധാരാളമുണ്ട്. സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഉത്തമ മാധ്യമം എന്ന നിലയിലാണ് സാഹിത്യത്തെ പെരുമാള്‍ മുരുകന്‍ കാണുന്നത്. പെരുമാള്‍ മുരുകനുമായി നടത്തിയ അഭിമുഖം.

മാതൊരുഭാഗന്‍റെ പേരിലാണ് പെരുമാള്‍ മുരുകന്‍ വിവാദങ്ങളില്‍ ചെന്നുപെടുന്നത്?

ചില ജാതിസംഘടനകള്‍ നോവലിലിലെ ചില പരാമര്‍ശങ്ങളെയേറ്റെടുത്ത് വിവാദമാക്കിയതാണ്. പക്ഷേ, ആ നോവലില്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണ്. അതിനു മാറ്റമില്ല.

ജാതിയൊരു സാമൂഹ്യയാഥാര്‍ത്ഥ്യമാണ്. ജാതിസംഘടനയെ ഉറപ്പിക്കുന്നതിനുവേണ്ടിയും ജാതിയെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. മാതൊരു ഭാഗന്‍ വിവാദത്തിനു ശേഷമുള്ള അവസ്ഥ എന്തായിരുന്നു?

മാതൊരുഭാഗന്‍ വിവാദങ്ങള്‍ക്കു ശേഷം തമിഴ് സാഹിത്യമണ്ഡലത്തില്‍ എഴുത്തിന്‍റെ രീതിക്ക് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ജാതിയെന്ന വിഷയത്തെ പ്രത്യക്ഷതലത്തില്‍ ആവിഷ്ക്കരിക്കുന്ന രീതിയില്‍ നിന്നും എഴുത്തുകാരന്മാര്‍ അല്പം പിറകോട്ടു മാറിയിട്ടുണ്ട്. ജാതിയൊരു തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ്. ഇപ്പോള്‍ എഴുത്തുകാര്‍ ചെയ്യുന്നത് ജാതിയെ പരോക്ഷമായ രീതിയില്‍ ഒളിച്ചുവെച്ചാണ് എഴുതുന്നത്. മാതൊരു ഭാഗന്‍ വിവാദത്തിന്‍റെ അനന്തരഫലമാണ് അതെന്നു പറയാവുന്നതാണ്.

അതിതീവ്രമായ ജാതിബോധത്താല്‍ അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശമാണ് തമിഴാനാട്. ജ്യാത്യാഭിമാനകൊലകള്‍, ജാതി പഞ്ചായത്തുകല്‍, ജാതിക്കോളനികള്‍ എന്നിങ്ങനെ അതു പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

താമിഴ്നാട്ടില്‍ ജാതി ഒരു അടയാളമാണ്. ഒരു ജാതി സമുദായത്തിന്‍റെ പ്രതിനിധിയാകാന്‍ അവരോടൊപ്പം നിന്നാല്‍ മതി. അതുവഴി സ്ഥാനവും പദവിയും ലഭിക്കും. ഉയര്‍ന്ന ജാതിവിഭാഗത്തില്‍പെട്ടവര്‍ ജാതിയുടെആധിപത്യം പോകുമെന്നും ഭയക്കുന്നു. അതുകൊണ്ടു തന്നെ ജനകീയ ശ്രേണിഘടനയെ അതേപടി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു.

ജാതി ചലച്ചിത്ര സാഹിത്യ രചനകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് കൂടുതലായി വിവാദങ്ങളില്‍ ചെന്നുപെടുന്നു?

ജാതി ഒരു യാഥാര്‍ത്ഥ്യമാമ്. അതിനെ അഭിസംബോധന ചെയ്യാതെ നമ്മള്‍ക്കു നില്‍നില്‍ക്കാന്‍ കഴിയില്ല. എന്തിനെക്കുറിച്ചെഴുതിയാലും ജാതിയെന്ന വിഷയത്തില്‍ തന്നെ ചെന്നു നില്‍ക്കും. അതുകൊണ്ട് ജാതിയെക്കുറിച്ച് എഴുതാതിരിക്കാനാവില്ല. പരോക്ഷമായി അത്തരം വിഷയങ്ങളെ അവതരിപ്പിക്കുകയും അതിനു ഉപയുക്തമായ സാഹിത്യസങ്കേതങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ജാതിയോടൊപ്പം പ്രാദേശികമായ മിത്തുകള്‍ ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം തങ്ങളുടെ കൃതികളില്‍ സജീവമായി പ്രത്യക്ഷപ്പെടുന്നു?

സേലം ജില്ലയിലെ തിരുച്ചെങ്കോട് എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. കൃഷിക്കാരുടെ ഇടയില്‍നിന്നും വിദ്യാഭ്യാസം നേടി ജീവിതത്തിന്‍റെ മറ്റൊരു തലത്തില്‍ എത്തിയ ആളാണ് ഞാന്‍ ആ ഗ്രാമത്തിലെ ജീവിതവും സംസ്കാരവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം എന്‍റെ ഉള്ളിലുണ്ട്. അവയാണ് എന്‍റെ രചനകളില്‍ പ്രതിഫലിക്കുന്നത്.

താങ്കളുടെ എഴുത്തില്‍ പ്രധാനമായും കടന്നുവരുന്നത് കൊങ്കനാടാണ്. അവിടത്തെ ദേശഭാഷാ രീതികളെക്കുറിച്ച് പറയാമോ?

കൊങ്കദേശത്തിനു സ്വന്തമായ ഒരു ഐഡന്‍റിറ്റി ഉണ്ട്. വെള്ളം കുറവുള്ള ഒരു പ്രദേശം. തമിഴ് ആണ് ഭാഷയെങ്കിലും സ്വന്തമായ ഒരു ഡയലറ്റ് കൊങ്കദേശത്തിനുണ്ട് എന്നു പറയാം. കൊങ്കനാട് രാഷ്ട്രീയപാര്‍ട്ടി നിലനിവില്‍ വന്നിട്ടുണ്ട്. ജാതീയമായി നോക്കു ആണെങ്കില്‍ ഗൗഢര്‍ ജാതിയ്ക്കാണ് അവിടെ മേല്‍ക്കോയ്മ. എന്നാല്‍ 40 ശതമാനം ദളിത് വിഭാഗങ്ങളും അവിടെയുണ്ട്.

സമകാലിക ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം പൗരത്വ ബില്ലാണ്. താങ്കളുടെ നിലപാട് എന്താണ്?

സിറ്റിസണ്‍ ഷിപ്പ് എല്ലാ രാജ്യത്തുമുണ്ട്. ഒരു രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ ആ രാജ്യത്തെ പൗരന്മാരാണ്. എന്നാല്‍അവരുടെ മാതാപിതാക്കന്മാര്‍ റഫ്യുജിയായി ഈ രാജ്യത്തേക്ക് വന്നവര്‍കൂടിയാണെങ്കിലും കുട്ടികള്‍ ഇവിടെയാണ് ജനിക്കുന്നതെങ്കില്‍ ഇവിടുത്തെ പൗരന്മാരാണ്. അതാണ് പൗരത്വ നിയമം.ബ്രിട്ടനില്‍ ഡ്യൂവല്‍ പൗരത്വ അനുമതിയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയല്ല. കേരളത്തിലും തമിഴ്നാട്ടിലും എല്ലാം ശ്രീലങ്കയില്‍ നിന്നും കുടിയേറിയവരുണ്ട്. തൊഴിലിന്‍റെ ആവശ്യത്തിനായി എത്തിയ ഇത്തരക്കാരെയും കുടിയേറിയ മുസ്ലീങ്ങളെയും പൗരത്വനിയമത്തിന് പുറത്തുനിര്‍ത്തുന്നു. അതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

ജാതിയുടെ പേരില്‍ മതത്തിന്റെ പേരില്‍ വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുന്ന നിലപാടുകള്‍?

ഇന്ത്യന്‍ ജനതയെ ബാധിക്കുന്ന ഈയൊരു വിഷയത്തില്‍ കേരളത്തിലെ ഭകണകക്ഷിയും പ്രതിപക്ഷകക്ഷിയും ഒന്നിച്ചുനിന്ന് പ്രതിഷേധസമരം നടത്തിയത് ഒരു ശ്രദ്ധേയസംഭവം തന്നെയാണ്. വ്യത്യസ്ത കക്ഷികള്‍ക്ക് സാധാരണ ഒന്നിച്ചു നില്‍ക്കാറില്ല. തമിഴ്നാട്ടില്‍ ഇത്തരമൊരു കാഴ്ച നമുക്ക് കാണുവാന്‍ കഴിയില്ല.

മലയാളത്തില്‍ വായനയെ സജീവമാക്കിയ കൃതികളാണ് പെരുമാള്‍ മുരുകന്‍റേത്. പ്രത്യേകിച്ചും നോവലുകള്‍?

മലയാളികള്‍ എന്നോടു കാണിക്കുന്ന സ്നേഹത്തിനു നന്ദി. തമിഴ്കൃതികല്‍ പൊതുവില്‍ അധികം വായിക്കപ്പെടുന്നില്ല. ഞാനിത് പലയിടത്തും പറഞ്ഞിട്ടുണ്ട്. തമിഴില്‍ നിന്നും കൂടുതല്‍ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തേണ്ടതുണ്ട്. മലയാളത്തില്‍ നിന്നും അനവധി കൃതികള്‍ തമിഴിലേക്കു പരിഭാഷപ്പെടുത്തപ്പെടുന്നുണ്ട്. സാവിത്രി രാജീവന്‍, അനിത തമ്പി, ഉണ്ണി ആര്‍, ബെന്യാമിന്‍ തുടങ്ങിയവരുടെ കൃതികള്‍ ചില ഉദാഹരണം മാത്രം.

വര്‍ത്തമാനകാല തമിഴ് സാഹിത്യരംഗത്തെക്കുറിച്ച് എന്താണ് പറയുവാനുള്ളത്?

തമിഴ് സാഹിത്യരംഗത്ത് കഥകളും നോവലുകളും ധാരാളമായി എഴുതപ്പെടുന്നുണ്ട്. രണ്ടായിരത്തിനു ശേഷമുള്ള കാലയളവില്‍ ദളിത് ഫെമിനിസ്റ്റ് കൃതികള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടു. സമീപകാലത്താകട്ടെ ജന്‍ഡറിനെ അടിസ്ഥാനമാക്കിയുള്ള കൃതികലും എഴുതപ്പെടുന്നുണ്ട്.

സാമൂഹ്യമയൊരു ഇടപെടല്‍ നടത്തുന്ന മാധ്യമമാണ് സാഹിത്യം. എഴുത്തിന്‍റെ/എഴുത്തുകാരന്‍റെ പ്രസക്തിയെന്താണ്?

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുവാന്‍ അവതരിപ്പിക്കുവാന്‍ എഴുത്തുകാരനു കഴിയും. സാഹിത്യ കൃതിക്ക് ജനസമൂഹത്തെ ആകര്‍ഷിക്കുവാനും സ്വാധീനിക്കുവാനും കഴിയും. അതുവഴി സാമൂഹിക പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുവാന്‍ സാധിക്കുന്നതാണ്.

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ തമ്മില്‍ ബന്ധമുണ്ട്. ഹിന്ദുത്വ ആശയങ്ങളെ പ്രതിരോധിക്കാനായി ദ്രാവിഡ സ്വത്വത്തെ ഉപയോഗിക്കുന്നതിനെപ്പറ്റി?

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഭാഷാപരമായി ഒരു സാമ്യത കാണാം. ഒരേ കുടുംബത്തിലുള്ള ഭാഷയായതിനാല്‍. പെരിയാര്‍, അതിനു മുന്നേ ജസ്റ്റിസ് പാര്‍ട്ടി തുടങ്ങിയവ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഒരൊറ്റരീതിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. സ്വതന്ത്രമായ ദ്രാവിജദേശമെന്ന സങ്കല്പത്തിനുവേണ്ടി ആവശ്യം ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേക നാടിനായുള്ള പോരാട്ടങ്ങള്‍ വിജയിച്ചില്ല. ഇനി ഭാഷയുടെ സാമ്യതകളെ അടിസ്ഥാനമാക്കിയുള്ള ഒരു ദേശസങ്കല്‍പം വിജയിക്കില്ല. ഒരേ ഭാഷ സംസാരിക്കുന്ന തെലുങ്കാനയും ആന്ധ്രയും വേര്‍പിരിഞ്ഞു കഴിഞ്ഞു.

അതുകൊണ്ട് തന്നെ അത്തരം ഒരു സാധ്യത ഇനിയി ല്ലെന്നു തന്നെ പറയാം. ഉത്തരേന്ത്യയില്‍ വികസി തമാകുന്ന ഹിന്ദുത്വസംസ്കാരത്തിനു ഒരു ബദലായി ദ്രാവിഡമായ സാംസ്കാരിക അടയാളങ്ങളെ പ്രതിരോ ധത്തിനായി ഉപയോഗിക്കാവുന്നതാണ്. വര്‍ത്തമാനകാലത്ത് ആവിഷ്കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന പ്രവണത ശക്തമാണ്? എഴുത്തുകാരന് എല്ലാകാലത്തും നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെരിയാര്‍ തമിഴ്നാട്ടില്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ രചനകള്‍ക്ക് വിലക്കുണ്ടായിരുന്നു. രാവണനെ നായകനാക്കി രചിക്കപ്പെട്ട രാവണകാവ്യത്തിനു നേരെ കോണ്‍ഗ്രസുകാര്‍ രംഗത്ത് എത്തിയിരുന്നു. അതുകൊണ്ട് ഇപ്പോള്‍ മാത്രം ഉള്ളതാണ് ഇത്തരം അസ്വാതന്ത്ര്യങ്ങള്‍ എന്നു പറയുന്നതില്‍ കാര്യമില്ല.

എഴുത്തുകാരന്‍റെ സര്‍ഗ്ഗവാസനയെ ഇത്തരം നിയന്ത്രണങ്ങള്‍ ഹനിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. സമൂഹത്തിന്‍റെയും അധികാരത്തിന്‍റെയും നിയന്ത്രണങ്ങള്‍ വരുമ്പോള്‍ എഴുത്തുകാരന്‍ തന്‍റെ യേറ്റിവിറ്റികൊണ്ട് നേരിടണം. എഴുത്ത് എല്ലാക്കാലവും ഒരുപോലെ ആയിരുന്നിട്ട് കാര്യമില്ല. ഇത്തരം നിയന്ത്രണങ്ങള്‍ വരുമ്പോള്‍ ആവിഷ്കാരരീതി മാറും. ഇതിനെ പ്രതിരോധിക്കുന്ന എഴുത്ത് തന്ത്രം എഴുത്തുകാരന്‍ വളര്‍ത്തിയെടുക്കാന്‍ നിര്‍ബന്ധിതനാകും. അത് എഴുത്തിനെ മാറ്റിമറിക്കും. അതുകൊണ്ട് തന്നെ ഇത്തരംനിയന്ത്രണങ്ങള്‍ ക്രിയേറ്റിവിറ്റിക്ക് നല്ലകാലം എന്നാണ് എനിക്ക് തോന്നുന്നത്.

ശ്രീലങ്കയിലുള്ളതുള്‍പ്പെടെ ലോകത്തിന്‍റെ പ ല ഭാഗത്തുമുള്ള തമിഴര്‍ക്കിടയില്‍ താങ്കളുടെ രചനയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെപ്പറ്റി?

തമിഴ് സാഹിത്യത്തിനു വായനക്കാര്‍ വര്‍ധിക്കുന്നുണ്ട്. ശ്രീലങ്കന്‍ തമിഴിനും തമിഴ് ഭാഷയ്ക്കും ഭാഷാപരമായി ചില പ്രത്യേകതകള്‍ ഉണ്ട്. ഇപ്പോഴത്തെ തലമുറയിലാണ് വിദ്യാഭ്യാസം കടന്നുവരുന്നത്. അത്രക്കാര്‍ക്കിടയില്‍ വായന വളര്‍ന്നുവരുന്നത് സന്തോഷമുള്ള കാര്യമാണ്. തമിഴ് കൃതികള്‍ മലേഷ്യയിലും ശ്രീലങ്കയിലും മറ്റുമുള്ള തമിഴര്‍ക്കിടയില്‍ വായിക്കപ്പെടുന്നുണ്ട്.

Perumal Murugan

2003-ല്‍ സ്റ്റോക്ഹോമില്‍ ജനിച്ചു. മാതാവ് ഓപ്പറ ഗായികയായ മലേന എമ്മന്‍. പിതാവ് നടന്‍ സ്വാന്തേ തുന്‍ബെര്‍ഗ്. ചെറുപ്പത്തില്‍ ആസ്പെര്‍ജീസ് രോഗവും ഒബ്സസീവ് കംപല്‍സീവ് ഡിസോര്‍ഡറും ഉണ്ടെന്ന് കണ്ടെത്തി. എട്ടാം വയസ്സില്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് കേട്ടിരുന്നതായും മനസ്സിലാക്കാന്‍ ശ്രമിച്ചതായും ഗ്രേറ്റ പിന്നീട് പറഞ്ഞിട്ടുണ്ട്. 2018-ല്‍ വിദ്യാലയത്തില്‍നിന്ന് പുറത്തുവന്ന് ക്ലൈമറ്റ് സ്ട്രൈക്ക് പ്രസ്ഥാനത്തിന് തുടക്കമിട്ടു. 2019 മെയ് മാസത്തില്‍ ഗ്രേറ്റയുടെ പ്രസംഗം ഉള്‍പ്പെട്ട ‘നോ വണ്‍ ഈസ് ടു സ്മോള്‍ ടു മെയ്ക് എ ഡിഫെറന്‍സ്’ പുറത്തിറങ്ങി. മാതാപിതാക്കളോടും സഹോദരി ബീറ്റയോടൊപ്പവും ചേര്‍ന്ന് എഴുതിയ രണ്ടാമത്തെ പുസ്തകമാണ് ‘സീന്‍സ് ഫ്രം ദ ഹാര്‍ട്ട്.’

അവാര്‍ഡുകള്‍

2018-ല്‍ സ്വീഡിഷ് ഇലക്ട്രിക് കമ്പനിയായ ടെല്‍ഗെ എനര്‍ജി ഗ്രേറ്റയ്ക്ക് ചില്‍ഡ്രന്‍സ് ക്ലൈമറ്റ്
ഗ്രേറ്റ തുന്‍ബെര്‍ഗ് പ്രൈസ് പ്രഖ്യാപിച്ചെങ്കിലും അവര്‍ അത് നിരസിച്ചു. ടൈം മാസിക 2018-ല്‍ ലോകത്തിലെ സ്വാധീനശക്തിയുള്ള 25 കൗമാരക്കാരിലൊരാളായി തിരഞ്ഞെടുത്തു. അതേവര്‍ഷം ഫ്രൈഷസെറ്റ് എന്ന സംഘടനയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചു. 2019-ല്‍ സ്വീഡിഷ് വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. ജര്‍മനിയില്‍നിന്നുള്ള ഗോള്‍ഡന്‍ ക്യാമറ സ്പെഷ്യല്‍ ക്ലൈമറ്റ് പ്രൊട്ടക്ഷന്‍ അവാര്‍ഡ്, ഫ്രാന്‍സില്‍നിന്ന് പ്രിക്സ് ലിബെര്‍ട്ടെ അവാര്‍ഡ്,നോര്‍വേയില്‍നിന്ന് ഫ്രിറ്റ് ഓര്‍ഡ്സ് പ്രൈസ്, ബെല്‍ജിയത്തിലെ യൂണിവേഴ്സിറ്റി ഓഫ് മോണ്‍സിന്‍റെ ഓണററി ബിരുദം, റോയല്‍ സ്കോട്ടിഷ് ജ്യോഗ്രഫിക്കല്‍ സൊസൈറ്റിയുടെ പുരസ്കാരം, ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ്, റൈറ്റ് ലൈവ്ലി ഹുഡ് അവാര്‍ഡ് തുടങ്ങിഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചു. 2019 ഏപ്രിലില്‍ ടൈം ഈ വര്‍ഷത്തെ 100 സ്വാധീനശക്തിയുള്ള വ്യക്തികളിലൊരാളായി തിരഞ്ഞെടുത്തു. സ്വീഡിഷ് പാര്‍ലമെന്‍റിലെയും നോര്‍വേ പാര്‍ലമെന്‍റിലെയും അഞ്ചംഗങ്ങള്‍ ഗ്രേറ്റയെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു.

Leave a Reply