ന്യൂയോര്‍ക്ക്: ജനനി മാസികയുടെ നേതൃത്വത്തില്‍ ഓറഞ്ച്ബര്‍ഗിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്‍റില്‍ വച്ച് നടത്തുന്ന സെമിനാറില്‍ പാലിയേറ്റീവ് കെയറിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ലോകപ്രശസ്തനായ ഡോ. എം. ആര്‍ രാജഗോപാല്‍, പ്രശസ്ത സാഹിത്യകാരി നിര്‍മ്മല തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സെപ്തംബര്‍ 30 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് സെമിനാര്‍ ആരംഭിക്കുക. ഒക്ടോബര്‍ മാസം ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസ്സ് ആയി ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ജനനി ഇങ്ങനെയൊരു സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്. സ്തനാര്‍ബുദത്തിന്‍റെ നിരക്ക് വര്‍ഷം തോരും വര്‍ദ്ധിച്ചു വരുന്നു; എട്ടില്‍ ഒരാള്‍ എന്ന അനുപാതത്തിലാണ് സ്ത്രീകളുടെയിടയില്‍ ബ്രെസ്റ്റ് കാന്‍സര്‍ കണ്ടുവരുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍ പരിപൂര്‍ണ്ണമായും ഭേദപ്പെടുത്താവുന്ന ഒരു രോഗമാണ് സ്തനാർബുദം. രോഗ നിര്‍ണ്ണയത്തിന് മാമ്മോഗ്രാം പതിവായി ചെയ്യാന്‍ അഭ്യസ്തവിദ്യര്‍ പോലും വിമുഖത കാട്ടുന്നതിനാല്‍ പലപ്പോഴും രോഗം മൂര്‍ഛിച്ചതിനു ശേഷമാണ് ചികിത്സ തേടുന്നത്. മലയാളികളുടെയിടയിലും സ്തനാര്‍ബുദം വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. വിവിധ രോഗനിര്‍ണ്ണയ മാര്‍ഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും മലയാളി സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ഈ സെമിനാറിന്‍റെ ഒരു ലക്ഷ്യം. പ്രശസ്ത സാഹിത്യകാരി നിര്‍മ്മല തോമസിന്‍റെ ”മഞ്ഞില്‍ ഒരുവള്‍” എന്ന നോവല്‍ ഈ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യും. ഐ.ടി പ്രൊഫഷണല്‍ ആയ ഒരു പ്രവാസി വനിതയുടെ ജീവിതത്തില്‍ ബ്രെസ്റ്റ് കാന്‍സര്‍ എന്ന രോഗം ഉണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ഈ നോവലിന്‍റെ അടിസ്ഥാനം.

സാഹിത്യകാരിയായ നിര്‍മ്മല ജോസഫ് (മാലിനി) ആണ് പുസ്തക പരിചയം നടത്തുന്നത്. പാലിയം ഇന്‍ഡ്യ എന്ന പ്രസ്ഥാപത്തിന്‍റെ സ്ഥാപകനും പാലിയേറ്റീവ് കെയര്‍ എന്ന വൈദ്യശാസ്ത്ര മേഖലയില്‍ ലോക പ്രശസ്തനുമായ ഡോ. എം. ആര്‍ രാജഗോപാല്‍ സ്ത്രീകളുടെ പാലിയേറ്റീവ് കെയര്‍ പ്രശ്നങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. അദ്ദേഹത്തിന്‍റെ Walk with the Weary എന്ന പുസ്തകത്തെക്കുറിച്ച് ലോണ ഏബ്രഹാം സംസാരിക്കും. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്‍ഡ്യയുടെ ഫണ്ട് റെയിസിംഗ് കൂടെ ലക്ഷ്യമാക്കിയാണ് ഈ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ചടങ്ങില്‍ സംസാരിക്കും. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍, സാഹിത്യ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ സെമിനാറില്‍ പങ്കെടുക്കുന്നതാണ്. സാഹിത്യവും ആരോഗ്യ സംരക്ഷണവും കൂട്ടിയിണക്കുന്ന ഈ പ്രത്യേക മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

For More Details

J. Mathews (Ph: 914-450-1442) Chief Editor;

Sunny Poulose (845-598-5094) Managing Editor

Dr. Sarah Easaw (845-304-4606) Literary Editor

 

മഞ്ഞിൽ ഒരുവൾ

”നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കുവാനറിയുന്നവൾക്കു സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഇ നോവലിന്റെ ഫെമിനിസ്റ്റ് കാതൽ. ഇലയിലോ പൂവിലോ കണ്ടെന്നു വരില്ല. പക്ഷേ അത് തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്‌ത്തടി.”

”ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റെ അഞ്ചു പടവുകളുമൊക്കെ ശാസ്ത്രവസ്തുക്കളുടെ ഗരിമ ഒട്ടും ചോർന്നുപോകാതെ ആവിഷ്കരിച്ച ഈ മികച്ച നോവൽ, സാഹിത്യമേൽമയും ലാവണ്യ സങ്കൽപ്പങ്ങൾ നിറഞ്ഞു തുളുമ്പുന്ന രചനാവൈഭവത്തിലും മുൻനിരയിൽ തന്നെ. മലയാള നോവൽ സാഹിത്യത്തിലെ കാമ്പുള്ള ആതുരാഖ്യാനമാണ് മഞ്ഞിൽ ഒരുവൾ.”

 

WALK WITH THE WEARY


Anyone turning the pages of M.R Rajagopal’s ‘Walk with the Weary’, is
in for a pleasant surprise for, in spite of being stories wrapped around
heart-wrenching human suffering, the memoir rolls out with ease, akin
to stories narrated around a campfire – gripping and animated

Leave a Reply