ഡിയര്‍ ഡോക്ടര്‍, എന്നെ ഓര്‍മ്മയുണ്ടെന്ന് കരുതുന്നു. ഞാന്‍ മാര്‍ക്കിന്‍റെ ഭാര്യയാണ്. മാര്‍ക്ക് മരിച്ചിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. ഒരു പ്രത്യേക കാര്യത്തിനുവേണ്ടിയാണ് ഇപ്പോള്‍ ഈ കത്തെഴുതുന്നത്..ڈ

കഴിഞ്ഞ വര്‍ഷം വന്ന ഈ കത്ത് കരോള്‍ ലീഡറിന്‍റെയാണ്. കത്തിന്‍റെ ഉള്ളടക്കം എന്നെ തെല്ലൊന്ന് അതിശയിപ്പിച്ചു.
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (അഘഘ) യുമായി നാലുവര്‍ഷത്തോളം കഠിനമായ പോരാട്ടം നടത്തി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ മാര്‍ക്കിനെ അത്ര പെട്ടെന്ന് മറക്കുവാന്‍ കഴിയില്ല. രോഗത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലും മനോധൈര്യവും ശുഭാപ്തിവിശ്വാസവും കൈവിടാതിരുന്ന ആ ചെറുപ്പക്കാരന്‍ ചുറ്റുമുള്ളവര്‍ക്ക് ഒരു വലിയ പ്രചോദനമായിരുന്നു.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം മാര്‍ക്കിന്‍റെ ഭാര്യ കരോള്‍ എന്നെ തേടിപ്പിടിച്ച് കത്തയച്ചത് ഒരു പ്രത്യേകകാര്യവുമായിട്ടാണ്.
2001 സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ന്നുവീണപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരുടെ കൂട്ടത്തില്‍ മാര്‍ക്കും ഉണ്ടായിരുന്നുവത്രെ. അവിടെ നിന്നും അന്തരീക്ഷത്തിലേക്ക് പടര്‍ന്ന വിഷവാതകങ്ങളാണ് വര്‍ഷങ്ങള്‍ക്കുശേഷം മാര്‍ക്കിന് ലുക്കീമിയ ഉണ്ടാകുവാന്‍ കാരണമെന്ന് സ്ഥാപിക്കുകയാണ് കരോളിന്‍റെ ലക്ഷ്യം. അതുകൊണ്ട് കിട്ടുന്ന ആനുകൂല്യങ്ങള്‍ വാങ്ങിച്ചെടുക്കുവാന്‍ ചികിത്സിച്ച ഡോക്ടറുടെ സാക്ഷിപത്രം വേണം.
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തത്തിനുശേഷം ഇതുപോലെയുള്ള നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലതൊക്കെ യഥാര്‍ത്ഥവുമാണ്. കാന്‍സറുണ്ടാകുവാന്‍ കാരണമാകുന്ന അനേകം രാസവസ്തുക്കള്‍ അഥവാ കാര്‍സിനോജന്‍സ് മണ്ണടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍നിന്നും പുറത്തേക്ക് പ്രവഹിച്ചു എന്നത് വാസ്തവം. അവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് കാന്‍സറുണ്ടാകുവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് പത്തൊമ്പത് ശതമാനത്തോളം കൂടുതലാണെന്നാണ് അവരെ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളില്‍ തെളിയിച്ചിട്ടുള്ളത്.
കാന്‍സറിനു കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ അഥവാ കാര്‍സിനോജന്‍സിനെക്കുറിച്ചുള്ള പഠനം ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. ഏതെങ്കിലുമൊരു കെമിക്കല്‍, കാന്‍സറുണ്ടാക്കുമോ എന്ന് നിര്‍ണ്ണയിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്നുകില്‍ ഈ രാസവസ്തുക്കളുമായി നിരന്തരം ഇടപെടുന്നവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് ഏതെങ്കിലും പ്രത്യേകതരം കാന്‍സര്‍ കൂടുതലായി കാണാറുണ്ടോ എന്ന് നിരീക്ഷിക്കുക. അല്ലെങ്കില്‍ സംശയാസ്പദമായ കെമിക്കല്‍സ് ലാബറട്ടറിയില്‍ കോശങ്ങളിലോ, പരീക്ഷണമൃഗങ്ങളിലോ കാന്‍സറിന് സമാനമായ മുഴകളുണ്ടാക്കുന്നുണ്ടോ എന്ന് പഠിക്കുക.
ദൈനംദിനജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളും, നമുക്ക് ചുറ്റുമുള്ള കാര്യങ്ങളും കാന്‍സറുണ്ടാക്കുമോ എന്ന ഭീതിയില്ലാത്തവര്‍ ചുരുക്കം.
റേഡിയേഷനും കാന്‍സറും:
ഹിരോഷിമായിലും നാഗസാക്കിയിലുമുണ്ടായ അണുബോംബ് വിസ്ഫോടനത്തിനു ശേഷം, നിരവധി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ലുക്കീമിയ തുടങ്ങി പലതരം കാന്‍സറുകള്‍ ഉണ്ടാവുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.
സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍, എക്സ് റേ, ഗാമാ റേയ്സ്, മൈക്രോവേവ്സ് തുടങ്ങി റേഡിയേഷന്‍ പല തരത്തിലാവാം. റേഡിയേഷന്‍ കിരണങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: അയണൈസിംഗ്, നോണ്‍ അയണൈസിംഗ്. (ശീിശ്വശിഴ മിറ ിീിശീിശ്വശിഴ). അയണൈസിംഗ് റേഡിയേഷനിലുള്ളത് ശക്തി കൂടിയ, വശഴവ ളൃലൂൗലിര്യ കിരണങ്ങളാണ്. അവ ശരീരത്തിലൂടെ കടന്നുപോകുമ്പോള്‍ കോശങ്ങളിലെ ഉചഅ യ്ക്ക് തകരാറുണ്ടാവാം. അങ്ങനെ വികലമാകുന്ന കോശങ്ങള്‍ കാന്‍സറിലേക്ക് നയിക്കാം.
എക്സ് റേ, ഗാമാ റേയ്സ്, ആല്‍ഫാ പാര്‍ട്ടിക്കിള്‍സ് മുതലായവയാണ് അയണൈസിംഗ് റേഡിയേഷന് ഉദാഹരണങ്ങള്‍.
അയണൈസിംഗ് റേഡിയേഷന്‍ തുടര്‍ച്ചയായി, അല്ലെങ്കില്‍ ഒരു പരിധിക്കപ്പുറം, ശരീരത്തില്‍ കൂടി കടന്നുപോകുന്നത് കാന്‍സറിന് കാരണമാകും. ഇതിനുള്ള സാധ്യത പ്രധാനമായും മൂന്ന് തരത്തിലാണ്.
ډ പ്രകൃതിയില്‍ സ്വാഭാവികമായുണ്ടാകുന്നത്: കോസ്മിക് റേയ്സ്, റഡോണ്‍ തുടങ്ങിയവ
ډ മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കുന്ന റേഡിയേഷന്‍: എക്സ് റേ, ഇഠ സ്കാന്‍, കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന റേഡിയേഷന്‍ തെറപ്പി.
ډ മനുഷ്യനിര്‍മ്മിതമായ റേഡിയേഷന്‍: ന്യൂക്ലിയര്‍ പൗവര്‍ പ്ലാന്‍റ്, പുകയില, ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍, എയര്‍ പോര്‍ട്ട് സെക്യൂരിറ്റി സ്കാനേഴ്സ് എന്നിവ ഉദാഹരണം.
ബഹിരാകാശത്തുനിന്നും ഭൂമിയിലെത്തുന്ന കോസ്മിക് രശ്മികളില്‍ റേഡിയേഷന്‍ അടങ്ങിയിട്ടുണ്ട്. അത് താഴെയെത്തുമ്പോഴേക്ക് കുറെയൊക്കെ നിര്‍വീര്യമാക്കപ്പെടുമെങ്കിലും ഒരു നേരിയ ശതമാനം അന്തരീക്ഷത്തിലേക്ക് പടരുക തന്നെ ചെയ്യും. സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന സ്ഥലങ്ങളില്‍ കോസ്മിക് രശ്മികളില്‍ നിന്നുള്ള റേഡിയേഷന്‍, താണപ്രദേശങ്ങളെ അനുസരിച്ച് കൂടുതലായിരിക്കും.
റാഡോണ്‍: റേഡിയോ ആക്ടീവ് ആയ പല വസ്തുക്കളും നമുക്ക് ചുറ്റുമുണ്ട്. പ്രകൃതിയിലുള്ള റേഡിയേഷന്‍ സ്രോതസ്സിന്‍റെ ഒരു പ്രധാനഘടകം നിറമോ മണമോ ഇല്ലാത്ത റഡോണ്‍ എന്ന വാതകമാണ്. മണ്ണിലും പാറകളിലുമൊക്കെ കാണുന്ന യുറേനിയത്തില്‍ നിന്നാണ് റാഡോണ്‍ ഉത്ഭവിക്കുന്നത്. ഇത് വീടിനുള്ളിലും, പ്രത്യേകിച്ച് ബേസ്മെന്‍റുകളിലും, കുടിവെള്ളത്തിലുമൊക്കെ നേരിയതോതില്‍ കാണാം. ദീര്‍ഘകാലം റാഡോണ്‍ കലര്‍ന്ന വായു ശ്വസിക്കുന്നവരില്‍ ശ്വാസകോശത്തിന്‍റെ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
അന്തരീക്ഷത്തിലെ റാഡോണിന്‍റെ അളവ് നിര്‍ണ്ണയിക്കുന്നത് പൈകോക്യൂറി (ജരശ/ഹശലേൃ) എന്ന അളവിലൂടെയാണ്. ഡട ലി്ശൃീിാലിേ ുൃീലേരശേീി മഴലിര്യ (ഋജഅ) യുടെ കണക്ക് പ്രകാരം കെട്ടിടങ്ങള്‍ക്കുള്ളിലെ റഡോണിന്‍റെ ശരാശരി അളവ് 1.3 ജരശ/ഹശലേൃ ആണ്. റാഡോണ്‍ നില 4.0 ജഇക/ഹശലേൃ ല്‍ കൂടുതലായാല്‍ അപകരമായതിനാല്‍ അത് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
വീടുകള്‍ വാങ്ങുന്നതിനുമുമ്പ് റാഡോണ്‍ ചെക്കിംഗ് നടത്തുന്നത് നന്നായിരിക്കും. റാഡോണ്‍ നില സ്വയം അളക്കുവാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. അല്ലെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടാം. (റാഡോണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ലുമ.ഴീ്/ൃമറീി/ംവലൃല്യീൗഹശ്ല.വാഹേ സന്ദര്‍ശിക്കുക. )
റേഡിയേഷന്‍: എത്ര വരെയാവാം?: നാമറിയാതെ തന്നെ ദിവസേന നമുക്കുചുറ്റുമുള്ള അന്തരീക്ഷത്തില്‍നിന്ന് പ്രകൃതിദത്തമായ റേഡിയേഷന്‍, നേരിയ തോതിലാണെങ്കിലും, നമ്മുടെ ശരീരത്തിലൂടെ കടന്നുപോകുന്നുണ്ട്. ഒരു വര്‍ഷം ഏകദേശം 3 ങ്െ (മില്ലി സീവേര്‍ട്ട്) റേഡിയേഷനാണ് അന്തരീക്ഷത്തില്‍നിന്നും ഒരാള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത്.
എക്സ്റേ, ഇഠ രെമി എന്നിവയിലുള്ള റേഡിയേഷന്‍ ഇതിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ കുറവാണ്. സാധാരണ ചെയ്യാറുള്ള ചില ടെസ്റ്റുകളിലെ ശരാശരി റേഡിയേഷന്‍ അളവ് ഇപ്രകാരമാണ്.
ചെസ്റ്റ് എക്സ്റേ: 0.1 ങ്െ; മാമ്മോഗ്രാം 0.7 ങ്െ; ഇഠ രെമി (ഡൈ ഉപയോഗിച്ച്): 10 ങ്െ
രോഗനിര്‍ണ്ണയത്തിന് ഈ ടെസ്റ്റുകള്‍ അനിവാര്യമാണെങ്കിലും, അളവിലധികമായാല്‍ കാന്‍സറുണ്ടാകുവാനുള്ള സാധ്യതയും കൂടും. ഓരോ ടെസ്റ്റും ചെയ്യുന്നതിനുമുമ്പ് അതിന്‍റെ ഗുണദോഷവശങ്ങള്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. അള്‍ട്രാസൗണ്ട്, ങഞക എന്നീ ടെസ്റ്റുകള്‍ കൊണ്ട് റേഡിയേഷന്‍ ഉണ്ടാവുന്നില്ല.

Leave a Reply