പാലിയം ഇന്ത്യയ്ക്ക് കൈത്താങ്ങായി എംപാഷ്യാ ഗ്ലോബൽ

 

എംപാഷ്യാ ഗ്ലോബൽ എന്ന സാമൂഹിക സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലെ സാന്ത്വന പരിചരണമേഖലയിലേക്ക് എത്തിക്കുവാൻ മാനേജിംഗ് കമ്മിറ്റി തീരുമാനമെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പാലിയം ഇന്ത്യ’യ്ക്ക് സാമ്പത്തിക പിന്തുണ നൽകിക്കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

മലയാളി കുടുംബങ്ങളിലെ ഡൊമസ്റ്റിക് വയലൻസ് , മാനസിക രോഗങ്ങൾ മൂലം ഉണ്ടാകുന്ന സംഘർഷം ഇവയെ എല്ലാം കുറിച്ച് ബോധവത്കരണം നടത്താൻ രൂപമെടുത്ത സംഘടനയാണ് എംപാഷ്യാ ഗ്ലോബൽ.

Benny Vachachira, Vinod Kondoor, John Pattapathi ,Babloo Chacko, Biju Joseph, Biji c mani , Jithesh Chungath, Dr Sarah Easaw, John Titus , Dr Gopinath Muthukad, Nirmala Joseph എന്നിവർ നേതൃത്വം നൽകുന്ന ഈ സംഘടന അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളി സൈക്കോളജിസ്റ്റ്സ്, സൈക്കിയാട്രിസ്റ്റ്സ്, സോഷ്യൽ വർക്കേഴ്സ് എന്നിവരെ കൂട്ടിയിണക്കി ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കിയിട്ടുണ്ട്.
കൂടാതെ വിജ്ഞാനപ്രദമായ നിരവധി വെബിനാറുകളും സംഘടിപ്പിച്ചു.

പാലിയേറ്റീവ് കെയർ മേഖലയിൽ ലോകപ്രശസ്തനായ പത്മശ്രീ ഡോ. രാജഗോപാൽ സ്ഥാപിച്ച നോൺ പ്രോഫിറ്റ് സ്ഥാപനമാണ് പാലിയം ഇന്ത്യ. ആയിരക്കണക്കിന് രോഗികൾക്ക് സാന്ത്വനപരിചരണം നൽകുന്ന പാലിയം ഇന്ത്യ, പാലിയേറ്റീവ് കെയറിൽ ഡോക്ടർമാർ നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനവും നൽകുന്നുണ്ട്.

(പാലിയം ഇന്ത്യയുടെ പ്രവർത്തനങ്ങൾ വിശദമായി അറിയാൻ www.palliumindia.org സന്ദർശിക്കുക)

എംപാഷ്യാ ഗ്ലോബലിനെ പ്രതിനിധീകരിച്ച് ഡോ. സാറാ ഈശോ, പാലിയം ഇന്ത്യയുടെ സ്ഥാപകനായ ഡോ. രാജഗോപാലിന് ചെക്ക് കൈമാറി. കേരളത്തിലെ സാന്ത്വന പരിചരണ മേഖലയിൽ അമേരിക്കൻ മലയാളികൾ നൽകുന്ന സഹായസഹകരണങ്ങൾക്ക് പാലിയം ഇന്ത്യയുടെ ഭാരവാഹികൾ നന്ദി അറിയിച്ചു.