സ്ത്രീശക്തി

എത്രമാത്രം സുന്ദരമാണിദിനം
എത്രയേറെ ഭാഗ്യമെന്റെ ജീവിതം
പുത്രിമാർക്കു ജന്മമേകും അമ്മയെ
പുഷ്പമാല്യം ചാത്തിനിന്നു കുമ്പിടാം !

പുത്രമോഹം തേടി ഓടും ലോകമേ
പുത്രിമാരെ തെല്ലും ഇന്നു വേണ്ടയോ !
ഉറ്റു നോക്കൂ നിങ്ങളെന്റെ കൺകളിൽ
കണ്ടതില്ലെ ഉൺമയാകും ഈ മുഖം!

പെണ്ണതെന്ന പേരുചൊല്ലി മാറ്റുവാൻ
എന്തു കണ്ടു ഞങ്ങളിൽ നീ തെറ്റുകൾ
മന്നിൽ വന്ന അന്നു മുതൽ എന്നുമേ
ഭരമേറും കെട്ടുകൾ ചുമന്നവർ!

ആരുമില്ല സ്വാന്തനങ്ങൾ ഏകുവാൻ
ആശ്രയത്തിനായി നിന്നു കേഴുന്നു
ഇന്നു ലോകമേറെയങ്ങു മാറിയേ!
എന്നുമെന്നും മുന്നിലാണ് വനിതകൾ!

ഓർത്തുനോക്കൂ നിങ്ങളന്റെ ലോകമേ
എത്ര എത്ര സ്ഥാനമവർ ഏറിടും
ഊണതിലുറക്കമില്ല നാളുകൾ
ഇണക്കമോ, പിണക്കമില്ലെന്നോർക്ക നീ!

രാവതില്ല, പകലുകളോ താണ്ടിയേ!
കർത്തവ്യത്തെ ഏറ്റിടത്തു എന്നുമായ് !
“വനിത” തൻ്റെ കഴിവുകളാൽ ഇന്നവൾ
ലോകമാകെ ഉറ്റവരായി മാറിയേ!

സ്ത്രീകളില്ലാ ഭവനമെത്ര ശൂന്യത!
അന്ധകാര ബന്ധനങ്ങളെവിടെയും
വില മതിക്ക, വില കൊടുക്കലോകമേ!
“വനിത” എന്ന നാമമെത്ര പാവനം
കൈകൾ തന്നുതങ്ങിനിർത്തു ഞങ്ങളെ
കരം പിടിച്ചു ഒത്തുപോകാം എന്നുമേ!!

 

– ഉഷ നായർ