ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ തങ്കുവിന്‍റെ പ്രായം ഒന്‍പ തോ പത്തോ ആയിരിക്കണം. കിണ്ടി ചെരിക്കുമ്പോള്‍ അതിന്‍റെ വാലില്‍നിന്നെന്നപോലെ  അവളുടെ മൂക്കില്‍നിന്ന് സദാ വെള്ളം ഒലിക്കുമായിരുന്നു. കൊച്ചുപാവാടയുടെ അറ്റം പൊക്കി അതു തുടയ്ക്കാനേ അവള്‍ക്കു നേരുണ്ടായിരുന്നുള്ളൂ. പ്രായം മറന്ന വളര്‍ച്ചയായിരുന്നു അവളുടെ അരയ്ക്കു കിഴ്പ്പോട്ട്. അത്രയും തടിച്ച കാലുകള്‍ക്കേ ആ ഉടലിനെ താങ്ങാന്‍ കഴിയുമായിരുന്നുള്ളൂ.

അവളുടെ അമ്മയെ വലിയതങ്കൂ എന്ന് നാട്ടുകാര്‍ വിളിച്ചുപോന്നു. അമ്മയുടെ മുറിച്ചമുറിയായിരുന്ന മകളെ കൊച്ചുതങ്കു എന്നു വിളിച്ചു. വലിയതങ്കുവിന്‍റെ ഗന്ധവും ശരീരശാസ്ത്രവും അറിയാത്തതായി നാട്ടില്‍ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ആ ഗന്ധവും ശരീരവും തേടിച്ചെന്നവരുടെ കൃപകൊണ്ടാണ് വലിയതങ്കുവിന്‍റെ വീട്ടില്‍ അടുപ്പെരിഞ്ഞത്. കൊച്ചുതങ്കു വളരവെ വലിയതങ്കുവിന് ആധി കൂടിക്കൂടി വന്നു. ഉറുമ്പുപൊടി വിതറി ഉറുമ്പുകളെ അകറ്റുന്നപോലത്തെ ഒരു പ്രയോഗം വലിയ തങ്കു കൈക്കൊണ്ടു. ഉറുമ്പുപൊടിക്കു പകരം വലിയതങ്കു അസഭ്യവാക്കുകള്‍ കൊണ്ട് അദൃശ്യമായ ഒരു വര വരച്ചു. കേട്ടവരാരും അത് കടക്കാന്‍ ധൈര്യപ്പെടില്ലെന്ന് കൊച്ചുതങ്കുവിനെ നോട്ടമുള്ള നാട്ടുകാരനായ വിറകുവെട്ടി പറഞ്ഞു നടന്നു.

വലിയ തങ്കുവിന് കൊച്ചുതങ്കുവിനെപ്പറ്റിയുണ്ടായിരുന്ന ആവലാതി കൊച്ചുതങ്കുവിന് എപ്പോഴും വിശപ്പാണെന്നാണ്. അയല്‍വക്കങ്ങളില്‍ കറിക്കുവറുത്തിടുന്ന മണം അവള്‍ മൂക്കുവിടര്‍ത്തി ആസ്വദിക്കും. ചോറും കൂട്ടാനും ഇലയില്‍ വിളമ്പിയത് ഭാവനചെയ്ത് ആ സങ്കല്പാഹാരം കൊച്ചുതങ്കു ഇഷ്ടംപോലെ ഭുജിച്ചുപോന്നു. പറ്റാവുന്നതുപോലെ ആഹാരം നല്‍കി വലിയതങ്കു മകളെ പോറ്റിവളര്‍ത്തി. അങ്ങനെയിരിക്കെയാണ് വലിയതങ്കു പോലും അറിയാതെ കൊച്ചുതങ്കു വളര്‍ന്നങ്ങ് വലുതായത്. തന്‍റെ ചെന്തെങ്ങില്‍നിന്ന് രണ്ടുകരിക്ക് കൊച്ചുതങ്കു മോഷ്ടിച്ചുകൊണ്ടുപോയി എന്ന് ശേഷം കാവ്യഭാഷയില്‍ ഒരു സരസന്‍റെ ആക്ഷേപമുണ്ടായി. നമ്മുടെ വിറകുവെട്ടി നാടുനീളെ അതിന് നല്ല പ്രചാരം നല്‍കി.

ഒരു ദിവസം കൊച്ചുതങ്കു അമ്മയോട് പാത്രങ്ങള്‍ക്ക് പണ്ട് ഈയംപൂശാന്‍ വന്ന ഒരാളെപ്പറ്റി അന്വേഷിച്ചു. വലിയതങ്കുവിന്‍റെ കൈയില്‍ തടഞ്ഞത് ഒരു ഓലമടലാണ്. അതുവെച്ച് കൊച്ചുതങ്കുവിന്‍റെ പുറത്ത് വലിയതങ്കു നാല് അലക്കലക്കി. കുറെ ദൂരെയുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഒരാള്‍ ഈയംപൂശാനുണ്ടോ എന്ന് വിളിച്ചുചോദിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു എന്നൊരു കഥയുണ്ട്. വലിയതങ്കു കൊടുത്ത പാത്രം മാത്രമല്ല, പ്രകൃതി വരദാനമായി നല്‍കിയ പാത്രവും ഈയംപൂശുകാരന്‍ ഈയംപൂശിക്കൊടുത്തു. ഒമ്പതുമാസം കഴിഞ്ഞ് പത്താംമാസം തുടക്കത്തില്‍ മേലാസകലം സ്വര്‍ണ്ണംപൂശിയതുപോലെ കൊച്ചുതങ്കു ഗര്‍ഭാശയത്തില്‍നിന്ന് പുറത്തുവന്നു. കൊച്ചുതങ്കുവിന്‍റെ ഈ ജന്മരഹസ്യം അവളെ അറിയിക്കാതെ കഴിക്കുകയായിരുന്നു വലിയതങ്കു.

വിശപ്പായിരുന്നു കൊച്ചുതങ്കുവിന്‍റെ ഒരേയൊരു പ്രശ്നം. എന്തു ഭക്ഷിച്ചാലും മതിവരാത്ത ഒരു ജന്മം. വലുതാകുന്തോറും കൊച്ചുതങ്കുവിന്‍റെ വിശപ്പ് കൂടിവന്നു. അയല്‍പക്കങ്ങളില്‍ പിറന്നാള്‍സദ്യയുടെ മണംപിടിച്ച് അവിടങ്ങളില്‍പോയി കൊച്ചുതങ്കു ഭക്ഷണം ചോദിച്ചുവാങ്ങി. അകലത്തെ വീടുകളില്‍നിന്നുപോലും കടുകുവറക്കുന്നതിന്‍റെയും പപ്പടംകാച്ചുന്നതിന്‍റെയും മണം കൊച്ചുതങ്കുവിനെ തേടിയെത്തി. നാട്ടിലെ പിറന്നാളുകാരുടെ നാളും തീയതിയും കൊച്ചുതങ്കുവിനോടു ചോദിച്ചാല്‍ മതിയെന്നായി പിന്നെപ്പിന്നെ.

എന്‍റെ പിറന്നാള്‍ദിവസം വീട്ടുമുറ്റത്ത് കൊച്ചുതങ്കു പ്രത്യക്ഷപ്പെട്ടത് ഓര്‍മ്മയുണ്ട്. തിണ്ണയില്‍ ഇട്ട ഇല നിറയെ വിളമ്പിക്കൊടുത്തത് കഴിച്ച് കൂറേ ചോദിച്ചുവാങ്ങി വീട്ടിലേക്കും കൊണ്ടുപോയി. കൊച്ചുതങ്കുവിന്‍റെ ആര്‍ത്തിപിടിച്ച തീറ്റ അവളോടുള്ള ആളുകളുടെ ആരാധനയ്ക്കും തെല്ലും തടസ്സമായില്ല. അവളെ മുട്ടിയും

വലിയതങ്കുവിന് ആധി കൂടിക്കൂടി വന്നു. ഉറുമ്പുപൊടി വിതറി ഉറുമ്പുകളെ അകറ്റുന്നപോലത്തെ ഒരു പ്രയോഗം വലിയ തങ്കു കൈക്കൊണ്ടു. ഉറുമ്പുപൊടിക്കു പകരം വലിയതങ്കു അസഭ്യവാക്കുകള്‍ കൊണ്ട് അദൃശ്യമായ ഒരു വര വരച്ചു. കേട്ടവരാരും അത് കടക്കാന്‍ ധൈര്യപ്പെടില്ലെന്ന് കൊച്ചുതങ്കുവിനെ നോട്ടമുള്ള നാട്ടുകാരനായ വിറകുവെട്ടി പറഞ്ഞു നടന്നു.

വലിയ തങ്കുവിന് കൊച്ചുതങ്കുവിനെപ്പറ്റിയുണ്ടായിരുന്ന ആവലാതി കൊച്ചുതങ്കുവിന് എപ്പോഴും വിശപ്പാണെന്നാണ്. അയല്‍വക്കങ്ങളില്‍ കറിക്കുവറുത്തിടുന്ന മണം അവള്‍ മൂക്കുവിടര്‍ത്തി ആസ്വദിക്കും. ചോറും കൂട്ടാനും ഇലയില്‍ വിളമ്പിയത് ഭാവനചെയ്ത് ആ സങ്കല്പാഹാരം കൊച്ചുതങ്കു ഇഷ്ടംപോലെ ഭുജിച്ചുപോന്നു. പറ്റാവുന്നതുപോലെ ആഹാരം നല്‍കി വലിയതങ്കു മകളെ പോറ്റിവളര്‍ത്തി. അങ്ങനെയിരിക്കെയാണ് വലിയതങ്കു പോലും അറിയാതെ കൊച്ചുതങ്കു വളര്‍ന്നങ്ങ് വലുതായത്. തന്‍റെ ചെന്തെങ്ങില്‍നിന്ന് രണ്ടുകരിക്ക് കൊച്ചുതങ്കു മോഷ്ടിച്ചുകൊണ്ടുപോയി എന്ന് ശേഷം കാവ്യഭാഷയില്‍ ഒരു സരസന്‍റെ ആക്ഷേപമുണ്ടായി. നമ്മുടെ വിറകുവെട്ടി നാടുനീളെ അതിന് നല്ല പ്രചാരം നല്‍കി.

ഒരു ദിവസം കൊച്ചുതങ്കു അമ്മയോട് പാത്രങ്ങള്‍ക്ക് പണ്ട് ഈയംപൂശാന്‍ വന്ന ഒരാളെപ്പറ്റി അന്വേഷിച്ചു. വലിയതങ്കുവിന്‍റെ കൈയില്‍ തടഞ്ഞത് ഒരു ഓലമടലാണ്. അതുവെച്ച് കൊച്ചുതങ്കുവിന്‍റെ പുറത്ത് വലിയതങ്കു നാല് അലക്കലക്കി. കുറെ ദൂരെയുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഒരാള്‍ ഈയംപൂശാനുണ്ടോ എന്ന് വിളിച്ചുചോദിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു എന്നൊരു കഥയുണ്ട്. വലിയതങ്കു കൊടുത്ത പാത്രം മാത്രമല്ല, പ്രകൃതി വരദാനമായി നല്‍കിയ പാത്രവും ഈയംപൂശുകാരന്‍ ഈയംപൂശിക്കൊടുത്തു. ഒമ്പതുമാസം കഴിഞ്ഞ് പത്താംമാസം തുടക്കത്തില്‍ മേലാസകലം സ്വര്‍ണ്ണംപൂശിയതുപോലെ കൊച്ചുതങ്കു ഗര്‍ഭാശയത്തില്‍നിന്ന് പുറത്തുവന്നു. കൊച്ചുതങ്കുവിന്‍റെ ഈ ജന്മരഹസ്യം അവളെ അറിയിക്കാതെ കഴിക്കുകയായിരുന്നു വലിയതങ്കു.

വിശപ്പായിരുന്നു കൊച്ചുതങ്കുവിന്‍റെ ഒരേയൊരു പ്രശ്നം. എന്തു ഭക്ഷിച്ചാലും മതിവരാത്ത ഒരു ജന്മം. വലുതാകുന്തോറും കൊച്ചുതങ്കുവിന്‍റെ വിശപ്പ് കൂടിവന്നു. അയല്‍പക്കങ്ങളില്‍ പിറന്നാള്‍സദ്യയുടെ മണംപിടിച്ച് അവിടങ്ങളില്‍പോയി കൊച്ചുതങ്കു ഭക്ഷണം ചോദിച്ചുവാങ്ങി. അകലത്തെ വീടുകളില്‍നിന്നുപോലും കടുകുവറക്കുന്നതിന്‍റെയും പപ്പടംകാച്ചുന്നതിന്‍റെയും മണം കൊച്ചുതങ്കുവിനെ തേടിയെത്തി. നാട്ടിലെ പിറന്നാളുകാരുടെ നാളും തീയതിയും കൊച്ചുതങ്കുവിനോടു ചോദിച്ചാല്‍ മതിയെന്നായി പിന്നെപ്പിന്നെ.

എന്‍റെ പിറന്നാള്‍ദിവസം വീട്ടുമുറ്റത്ത് കൊച്ചുതങ്കു പ്രത്യക്ഷപ്പെട്ടത് ഓര്‍മ്മയുണ്ട്. തിണ്ണയില്‍ ഇട്ട ഇല നിറയെ വിളമ്പിക്കൊടുത്തത് കഴിച്ച് കൂറേ ചോദിച്ചുവാങ്ങി വീട്ടിലേക്കും കൊണ്ടുപോയി. കൊച്ചുതങ്കുവിന്‍റെ ആര്‍ത്തിപിടിച്ച തീറ്റ അവളോടുള്ള ആളുകളുടെ ആരാധനയ്ക്കും തെല്ലും തടസ്സമായില്ല. അവളെ മുട്ടിയും തട്ടിയും തോണ്ടിയും മണത്തും ആരാധകര്‍ അപ്പോഴും ചുറ്റിപ്പറ്റി നടന്നു. അവസാനം അവളെ സ്വന്തമാക്കിയത് വിറകുവെട്ടിയാണ്. അതാകട്ടെ വലിയ തങ്കു നാട്ടില്‍നിന്ന് അപ്രത്യക്ഷയായതിനു ശേഷവും.

ഒരുനാള്‍ പൂതമലയില്‍ ചുള്ളിയൊടിക്കാന്‍ പോയതായിരുന്നു വലിയതങ്കു. പിന്നെ മടങ്ങിവന്നില്ല. പൂതമലയില്‍ നരിയിറങ്ങി അവളെ പിടിച്ചുകൊണ്ടു പോയതാണെന്ന് ആളുകള്‍ കഥയുണ്ടാക്കി. ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മലവെള്ളം ഒഴുക്കിക്കൊണ്ട് പോയതാണെന്ന ഒരു സൃതിയും നാട്ടില്‍ പ്രചരിച്ചു. അതല്ല, ദൂരെയെങ്ങോ ഉള്ള ഒരു ബസ്ഡ്രൈവര്‍ അവളെ വശീകരിച്ചുകൊണ്ടുപോയി കൂടെ പാര്‍പ്പിക്കുകയാണെന്നും വേറൊരു കൂട്ടര്‍. അതെന്തായാലും ഭാഗ്യരേഖ തെളിഞ്ഞത് വിറകുവെട്ടിക്കാണ്. ഒരുദിവസം വിറകുവെട്ടി കൊച്ചുതങ്കുവിന്‍റെ സംരക്ഷണമങ്ങ് ഏറ്റെടുത്ത് അവളൂടെകൂടെക്കൂടി. ഇറയത്ത് ചുരുട്ടിത്തൂക്കിയിരുന്ന വലിയതങ്കുവിന്‍റെ കൈതോലപ്പായ കുറെനാള്‍ക്കുശേഷം അകത്തെ തണുത്ത ഇരുട്ടിലേക്ക് നിവര്‍ത്തിയിട്ടത് കൊച്ചുതങ്കുതന്നെ ആയിരിക്കണം. അവള്‍ക്ക് പ്രായം അപ്പോള്‍ പതിനാറുപോലും ആയിട്ടുണ്ടാവില്ല. വിറകുവെട്ടിയുടെ ഭാഗ്യമെന്ന് അയാളെക്കുറിച്ച് ചായക്കടയിലും മുടിവെട്ടുകടയിലും സംസാരമുണ്ടായി.

ഇതെല്ലാം ഞാന്‍ ഗ്രാമം വിട്ട് നഗരത്തിലെത്തുന്നതിനു മുമ്പ് നടന്ന സംഭവങ്ങളാണ്. തുടര്‍ന്ന് കൊച്ചുതങ്കുവിന്‍റെ വിവരങ്ങളൊന്നും ഞാനറിഞ്ഞതേയില്ല. എന്നല്ല, അവളെ ഞാന്‍ ഓര്‍ത്തിരുന്നുമില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് അവധിക്ക് നാട്ടില്‍വന്നതാണ് ഞാന്‍. കൊച്ചുതങ്കുവിനെ കണ്ടപ്പോള്‍ എല്ലാം ഞാന്‍ ഓര്‍ത്തുപോയി. മുണ്ടില്‍ തൂങ്ങിനടന്നിരുന്ന രണ്ടുകുട്ടികളെ ഇതിനെ അവള്‍ക്കു സമ്പാദ്യമായി കിട്ടിയിരുന്നു. വിറകുവെട്ടി അവളെ ഉപേക്ഷിച്ച് പോയെന്ന് അവള്‍തന്നെ പറഞ്ഞാണ് അറിഞ്ഞത്. ഇടയ്ക്ക് ആരോ കയറിവന്നു. ഞങ്ങളുടെ സംഭാഷണത്തില്‍ അയാള്‍ ചെറുതായൊന്ന് തലയിട്ടു. കൊച്ചുതങ്കു അയാളോട് രഹസ്യംപറയുന്നപോലെ എന്തോ പറഞ്ഞ് അയാളെ ഒഴിവാക്കി. അല്പം മാറിനിന്ന് രാത്രിവരാന്‍ അയാളോട് ആംഗ്യം കാണിക്കുന്നത് എന്‍റെ കണ്ണില്‍പെടാതിരുന്നില്ല. കുട്ടികള്‍ രണ്ടും കരച്ചില്‍ തുടങ്ങിയപ്പോള്‍ കൊച്ചുതങ്കു അവരെ ശകാരിച്ചു. എന്നിട്ട് എന്നോടായി ഒരു വിശദീകരണവും:

“രണ്ടിനും ഭയങ്കര വിശപ്പാ. ഞാനെവടന്ന് കൊണ്ടുവന്ന് കൊടുത്താണ് ഇവറ്റങ്ങളടെ വയറുനിറയ്ക്ക?”

കൊച്ചുതങ്കുവിന്‍റെ മക്കളല്ലേ, എങ്ങനെ വിശക്കാതിരിക്കും എന്നു ഞാന്‍ ഉള്ളില്‍ സഹതപിച്ചു.

കൊച്ചുതങ്കു മൂക്കുവിടര്‍ത്തി മണംപിടിച്ചു. ഹായ് എന്നൊരു സന്തോഷശബ്ദം അവളില്‍നിന്ന് പുറത്തുവന്നു. ദൂരെയേതോ വീട്ടില്‍ പിറന്നാള്‍സദ്യയുടെ ഒരുക്കംനടക്കുന്നത് അവള്‍ കണ്‍മുന്‍പില്‍ കാണുകയാണെന്ന് തോന്നി. കടകുവറക്കുന്ന മണം, പപ്പടംകാച്ചുന്ന മണം, കൊച്ചുതങ്കു എന്നോട് യാത്രപറഞ്ഞ് മണംവന്ന ദിക്ക് ലക്ഷ്യമാക്കി കുട്ടികളെയും കൂട്ടി പുറപ്പെടുമ്പോള്‍ കുറ്റബോധത്തോടെ പറഞ്ഞു:

“നിങ്ങക്ക് ഒരു ചായപോലുംതന്നില്ല.”

Leave a Reply