മിസ്സ് കാനഡ നൊവാകോസ്മോ 2025 കിരീടം ചൂടി 20 വയസ്സുള്ള മലയാളി യുവതി ലിനോർ സൈനബ്. മിസ് ഒട്ടാവ 2024 ആയി കിരീടമണിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഈ ശ്രദ്ധേയമായ നേട്ടം ലിനോർ സൈനബ് നേടിയത്. ലിനോറിന്റെ ഡെഡിക്കേഷൻ, കരിസ്മ, പാഷൻ എന്നിവയാണ് അവരെ ദേശീയ അംഗീകാരത്തിന് അർഹയാക്കിയത്. 2025 ഒക്ടോബറിൽ, നോവകോസ്മോ വേൾഡ്‌വൈഡ് മത്സരത്തിൽ അന്താരാഷ്ട്ര വേദിയിൽ ലിനോർ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കും. ലോകതലത്തിൽ,  കാനഡയെ പ്രതിനിധീകരിക്കാൻ ഏറ്റവും മികച്ചതെന്ന് അവർ വിശ്വസിക്കുന്ന ഗുണങ്ങൾ ലിനോറിൽ ഉള്ളതായി നോവാകോസ്മോ ഓർഗനൈസേഷൻ ലെനോറിനെ പ്രശംസിച്ചു.

കാൽഗറി ഫുട് ഹിൽസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർ മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്‌മാന്റേയും മക്കളിൽ മൂത്ത ആളാണ് ലിനോർ. മുഹമ്മദ് ഇമ്രാൻ, ഡന്നിയാൽ എന്നിവർ ആണ് സഹോദരന്മാർ. നാട്ടിൽ ആലുവ സ്വദേശിയാണ് ഡോ: മുഹമ്മദ് ലിബാബ് കറുപ്പംവീട്ടിൽ കുടുംബാഗമാണ്, ഭാര്യ ഫാത്തിമ റഹ്മാൻ . ഏറ്റുമാനൂർ സ്വദേശികളായ സുൽഫിയ റഹ്മാൻ്റെയും സിദ്ദിക് റഹ്മാൻ്റെയും കൊച്ചുമകളാണ് ലെനോർ. 1998 ലെ മിസ്സ് വേൾഡ് ആയ ലിനോർ അബർജിലിന്റെ നേട്ടത്തിൽ ആകൃഷ്ഠയായാണ് തന്റെ ‘അമ്മ തനിക്കു ലിനോർ സൈനബ് എന്ന് പേരിട്ടത് എന്ന് ലിനോർ പറഞ്ഞു. കൂടാതെ ഈ സംഭവം ലിനോറിനു ബ്യൂട്ടി പേജന്റ് കളിൽ പങ്കെടുക്കാൻ ഒരു വലിയ പ്രചോദനം ആയിരുന്നു.

ഇന്ത്യയുടെയും കാനഡയുടെയും സംസ്‌കാരങ്ങളിൽ ഒരുപോലെ വളർന്ന ലിനോർ, മനുഷ്യാവകാശം, സമത്വം, ഇന്റർസെക്‌ഷണൽ ഫെമിനിസം എന്ന മൂല്യങ്ങളെ പ്രാമുഖ്യം നൽകി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഇൻക്ലൂസിവിറ്റി പ്രൊമോട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമായ സ്കിൻ-കളേർഡ് ക്രയോൺസിന്റെ സ്ഥാപക കൂടിയാണ് ലിനോർ.

ലെനോർ നിലവിൽ ഓട്ടവ യൂണിവേഴ്സിറ്റിയിൽ  പ്രീ-ലോയിൽ ബിരുദത്തിന് പഠിക്കുകയാണ്. അതോടൊപ്പം നൃത്തം, മോഡലിംഗ്, ദൃശ്യകല എന്നിവയുൾപ്പെടെയുള്ള നിരവധി മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള ലിനോർ, ലോക്കൽ ഹോം ഷെൽട്ടറുകളിൽ സന്നദ്ധ സേവനം സേവനം ചെയ്യന്നതിനോടൊപ്പം വളർന്നുവരുന്ന തലമുറയ്ക്ക് ആത്മവിശ്വാസം,ലക്ഷ്യബോധം പകർന്ന് നൽകുന്നതിനുള്ള പൊതു പ്രസംഗവേദികളിലെ സ്ഥിര സാന്നിധ്യം കൂടിയാണ് ലിനോർ.

Leave a Reply