പൂത്തിരി
ഒരേ പൂവിലെ
ഇതളുകൾക്കിടയിലും
തിരിവുകളുണ്ട്.
പല നിറങ്ങൾ.
പല ആകാരങ്ങൾ.
ഒരേ പൂവിലെ
ഇതളുകൾക്കിടയിലും
അതിരുകളുണ്ട്.
നേർത്തതെങ്കിലും
വ്യക്തം.
നനുത്തതെങ്കിലും
കൃത്യം.
തനിലോകങ്ങളിൽ
അവ ഒന്നിച്ചിരിക്കുന്നു.
കയ്യും കാലും കണ്ണും
നെല്ലിട ഏറിപ്പോകാതെ,
തല്ലും പിടിയുമില്ലാതെ,
അതിരുകൾ മാനിച്ച്…
തിരിവുകൾ പുണർന്ന്…
പൂക്കൾ നിർത്താതെ
ചിരിച്ചുകൊണ്ടിരിക്കുന്നു.
ചിരിത്തിരികൾ പൂമ്പാറ്റകൾക്ക്
ദാനം കൊടുക്കുന്നു.
പൂമ്പാറ്റകൾ പോകുംവഴിയെല്ലാം
പൂത്തിരികൾ കത്തുന്നു.
പൂക്കൾ ചിരിക്കാൻതുടങ്ങുന്നു.
Elza Neelima Mathew
BVSc&AH, MVSc, MS, PhD
Phone: 860-771-0407