തിരുവനന്തപുരം : രമേശ്‌ ബാബു എഴുതിയ ‘ഡോ. എം. വി പിള്ള – കൈനിക്കരയിലെ വിശ്വപൗരൻ ‘ പുസ്തകം പ്രകാശിപ്പിച്ചു. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ. വി. പ്രമോദ് പുസ്തകം പ്രകാശിപ്പിച്ചു. എം. വി പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ പുസ്തകം ഏറ്റുവാങ്ങി. രമേശ് ബാബു പുസ്തകം പരിചയപ്പെടുത്തി. സൂര്യ കൃഷ്ണമൂർത്തി മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ എം.വി പിള്ള, ഡോക്ടർ എസ് വേണുഗോപാൽ, ഡോക്ടർ എം ബാലചന്ദ്രൻ നായർ, ചന്ദ്രിക മേനോൻ, നടി മല്ലിക സുകുമാരൻ, പി ആർ ഷിജു, പത്മജ പിള്ള , വിനുപിള്ള, ലതിക കർത്ത, ഡോക്ടർ കെ പി ഹരിദാസ്, മാധവൻ ബി നായർ, എ സമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.