ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് താന്‍ കഥകള്‍ എഴുതുന്ന തെന്നും എഴുത്തില്‍ നിന്നു കിട്ടുന്ന പണം വളരെ പ്രധാനമാണെന്നും പ്രതിഫലം തന്നെയാണ് എഴുതാനുള്ള മുഖ്യ പ്രചോദനമെന്നും സത്യസന്ധമായി സമ്മതിക്കുന്ന കഥാകാരനാണ് കാരൂര്‍ ‘ഞാനെന്തിനെഴുതുന്നു?’ കാരൂര്‍ സ്മരണകളും പഠനങ്ങളും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം 1977 എന്ന ലേഖനത്തില്‍ കാരൂര്‍ പറയുവ്യക്തിന്നു ‘ആരെങ്കിലും ഒരു ചെറുകഥ ആവശ്യപ്പെട്ടാല്‍ ഒരു ആശ്വാസം തോന്നാറുണ്ട് ഞാന്‍ അധികം എഴുതിയ കാലങ്ങളിലെല്ലാം എനിക്ക്അ ങ്ങനെയുള്ള ഒരു വരവിന്‍റെ അത്യാവശ്യകതയും ഉണ്ടായിരുന്നു ഇപ്പോള്‍ ഞാന്‍ എഴുതാറില്ല ചിലര്‍ ചോദിക്കാറുണ്ട് ഈയിടെ എന്താ ഒന്നും എഴുതാത്തതെന്ന് എഴുതാന്‍ നേരം കിട്ടാറില്ല എന്നാണ് ഞാന്‍ പറയാറുള്ള മറുപടി അതു വെറുതെ പറയുന്ന ഒരു മറുപടിയാണ് നേരം കിട്ടാറില്ല എന്നുള്ളതല്ല എഴുത്തുവരാ ത്തതിന്‍റെ കാരണം കഥയുടെ ഉറവുകള്‍ വിറ്റിപ്പോയിട്ടുമില്ല സാഹിത്യസൃഷ്ടിക്ക് അധ്യാപകവൃത്തിയോളം പറ്റിയ തൊഴിലൊന്നുമില്ല ഇന്നും ഞാന്‍ ഒരധ്യാപകനായിരുന്നെങ്കില്‍ മാസത്തില്‍ മൂന്നോ നാലോ കഥകള്‍ എഴുതിപ്പോയേനെ അതിനേക്കാള്‍ കുറച്ചുകൂടി മിനുമിനുപ്പു കുറഞ്ഞ പണിയാണ് ഇപ്പോഴുള്ളത് മാത്രമല്ല കഥയെഴുത്തില്‍ നിന്ന് ഉണ്ടാകാവുന്ന പ്രസിദ്ധി കിട്ടിക്കഴിഞ്ഞു പേരച്ചടിച്ചുകാണുവാന്‍ അശേഷവും മോഹമില്ല കഥയെഴുതി കാശുകിട്ടിയിട്ടു വേണ്ട ഇപ്പോള്‍ ജീവിക്കുവാന്‍ ഇതിലോരോ കാരണങ്ങളും നില്‍ക്കുവാന്‍ ബലമുള്ളതല്ല എല്ലാം ചേരുമ്പോള്‍ ഒറ്റയ്ക്ക് എഴുതാന്‍ കഴിയുകയില്ല എന്നുള്ള നില വരും എല്ലാവരെ സംബന്ധിച്ചും ഇതൊക്കെശരിയാണെന്നു പറയുവാന്‍ ഞാന്‍ ഒരുങ്ങുന്നില്ല
ഞാന്‍ എന്തിനെഴുതുന്നു എന്നു നിങ്ങള്‍ക്കു മനസ്സിലായില്ലെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
ആത്മവിശ്വാസത്തിന്‍റെയും സത്യസന്ധതയുടെയും എത്ര സുതാര്യമായ പ്രകാശനമാണ് മേലുദ്ധരിച്ച പ്രസ്താവന നിര്‍മ്മലമായ കാപട്യലേശമില്ലാത്ത ഒരു മനസ്സില്‍ നിന്നേ അത്തരം വാക്കുകള്‍ ഉതിര്‍ന്നു വീഴു പ്രസ്താവന അവസാനിപ്പിക്കുന്ന വാചകത്തിലെ കൃസൃതി കലര്‍ന്ന മര്‍മ്മം എത്ര ഹൃദ്യമായിരിക്കുന്നു.
1930ലാണ് കാരൂര്‍ വിവാഹം കഴിച്ചത് ഒരുപാട് ആലോചനകളും കണക്കുകൂട്ടലുകളുമൊന്നുമില്ലാതെ വളരെ ലാഘവത്തോടെ ഏര്‍പ്പെട്ട ഒരു വിവാഹ ന്ധമായിരുന്നു അത് അതിനു പിന്നിലും രസകരമായ ഒരു കഥയു ള്ളത് ഇങ്ങനെ പോകുന്നു പ്രസിദ്ധ വാഗ്മിയും സാമൂഹ്യ പരിഷ്കര്‍ത്താവും രാഷ്ട്രീയപ്രവര്‍ത്തകനും നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ മന്നത്തുപത്മനാഭനു സമശീര്‍ഷനുമായിരുന്ന ശ്രീഎംഎന്‍നായരോട് കാരൂരിന് സ്നേഹവും ബഹുമാനവുമായിരുന്നു കാരൂര്‍ കരുനാഗപ്പള്ളിയില്‍ ജോലിക്കുപായിരിക്കുന്നകാലത്ത് ഒരുദിവസം എംഎന്‍നായര്‍ കാരൂരിനെ വീട്ടിലേക്കു വിളിപ്പിച്ചുതന്‍റെ കല്യാണക്കാര്യം കാരൂര്‍ ഒരു സുഹൃത്തിനോടു വിവരിച്ചത് ഇപ്രകാരമാണ് ഒരു ദിവസം എംഎന്‍നായര് ചേട്ടന്‍ വീട്ടിലേക്കൊരാളെ അയച്ചു അത്യാവശ്യമായിട്ടൊന്നു കാണണമെന്നും പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ എന്നും വലിയ സ്നേഹമാണ് ചേട്ടന് എന്നോട് വലിയ വാത്സല്യവും എനിക്ക് അതിനേക്കാള്‍ ബഹുമാനവും ഞാന്‍ വേഗം തന്നെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി
“എന്തിനാണ് വിളിച്ചതെന്നു മനസ്സിലായോ?”
“ഒരു കല്യാണക്കാര്യമാണെന്നു തോന്നുന്നു?”
“അതെങ്ങനെയറിഞ്ഞു?”
“ഗൗരവമുള്ള കാര്യമല്ലെങ്കില്‍ ചേട്ടന്‍ വീട്ടിലേക്കു വരാനും മറ്റും പറയില്ലല്ലോ?”
“നമുക്കൊന്നാലോചിച്ചാലോ നാളെ രണ്ടുമൂന്നുപേര് വീടുവരെ ഒന്നുവരും അച്ഛനോടു സംസാരിക്കാന്‍ അതൊന്നു നേരത്തെ പറയാമെന്നുവിചാരിച്ചു”
“ഓ അതിന്‍റെയൊന്നും ആവശ്യമില്ല ചേട്ടനിഷ്ടപ്പെട്ടെങ്കില്‍ എനിക്കുസമ്മതമാ എനിക്കിഷ്ടമാണെങ്കില്‍ അച്ഛനും സമ്മതമാ”അങ്ങനെയാ എന്‍റെ കല്യാണം നിശ്ചയിച്ചത് താലികെട്ടാന്‍ നേരത്ത്പെണ്ണിനെ കണ്ടു ‘ആ കാലടികളില്‍’ ബി സരസ്വതി മാതൃഭൂമി ആഴ്ചപ്പതിപ്പ് 1988 മാര്‍ച്ച് 1 പുറം11 കാരൂരും എംഎന്‍ നായരും തമ്മിലുള്ള സുദൃഢമായ സൗഹൃദ ന്ധംമാത്രമല്ല മേലുദ്ധരിച്ച സംഭാഷണം വെളിവാക്കുന്നത് തന്‍റെ അച്ഛന് തന്നെക്കുറിച്ചുള്ള മതിപ്പും തന്നിലുള്ള വിശ്വാസവും കൂടി പ്രകടമാക്കുന്നതാണ് വാക്കുകള്‍ തെറ്റായി ചിന്തിക്കുകയോ തെറ്റായ തീരുമാനമെടുക്കു കയോ ചെയ്യുന്ന മകനല്ല തന്‍റേതെന്ന് ആ അച്ഛന് പരിപൂര്‍ണ്ണവിശ്വാസമാ യിരുന്നിരിക്കണം അത്യന്തം ആരോഗ്യകരമായ കുടും ന്ധങ്ങളും തൃപ്തവും സുഖകരവുമായ ശൈശവകാലവും അനുഭവിച്ച ഒരാള്‍ക്കേ ഈ ആത്മവിശ്വാസവും അന്യനിലുള്ള വിശ്വാസവും കൈമുതലായുണ്ടാവൂ കല്യാണസം ന്ധിയായ പെണ്ണുകാണലെന്നല്ല മാമൂല്‍ ചടങ്ങുകളൊന്നും ആ വിവാഹത്തിനു മുമ്പു നടത്തപ്പെട്ടില്ല വളരെ ലളിതമായി മീനമാസം 22ാം തീയതി തിരുവനന്തപുരത്തുവെച്ചായിരുന്നു കല്യാണം വധു കാവാലം ആക്കാക്കൊടുപ്പന്ന എന്ന സ്ഥലത്തുള്ള വകുപ്പറമ്പു വീട്ടില്‍ ഭവാനിയമ്മ അകാലത്തില്‍ അച്ഛന്‍ മരിച്ചുപോയതുകൊണ്ട് അക്കാലത്ത് അവര്‍ തിരുവന ന്തപുരത്തുള്ള ചിറ്റപ്പന്‍റെ കൂടെയായിരുന്നു താമസം ഭവാനിയമ്മ കോട്ടയം ക്കേര്‍ സ്കൂളില്‍ ഇംഗ്ലീഷ്വിദ്യാഭ്യാസം നേടിയ ഒരു പത്താംക്ലാസുകാരിയായിരുന്നു വെറുമൊരു മലയാളം വാധ്യാരായ കാരൂരുമായുള്ള ബന്ധം തുടക്കത്തില്‍ ഭവാനിയമ്മയ്ക്കോ കുടും ബത്തിനോ സന്തോഷമുള്ള കാര്യമായിരുന്നിരിക്കില്ല
എന്ന് മകള്‍ ബി സരസ്വതി ഊഹിക്കുന്നുണ്ട് അച്ഛന്‍റെ മരണത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികത്തകര്‍ച്ചയും കുടും ന്ധുവായ എംഎന്‍നായരിലുള്ള വിശ്വാസവമായിരിക്കണം ഇത്തരമൊരു തീരുമാനമെടുക്കാന്‍ ആ കുടും ത്തെ പ്രേരിപ്പിച്ചത് ഒരുമിച്ചു ഡീവിച്ച്അ ടുത്തറിഞ്ഞപ്പോഴാണ് ഇത്രയും യോഗ്യനായ ഒരാളെ ഭര്‍ത്താവായിക്കിട്ടിയത് തന്‍റെ ഭാഗ്യമാണന്ന് ഭവാനിയമ്മയ്ക്കു ാധ്യേപ്പെട്ടത് മരണംവരെ പരസ്പര സ്നേഹ ഹുമാനങ്ങളോടെയാണ് ആ ദമ്പതിമാര്‍ യുമാണെന്ന് കാരൂര്‍ തന്നെ പറഞ്ഞിട്ടുള്ളതെന്നും ശ്രദ്ധേയമാണ് സ്നേഹമയിയും കരുണാമയിയുമായ ഒരു ‘അമ്മ’യായാണ് ‘ഭവാനിച്ചേച്ചി’യെ അയല്‍പക്കക്കാരും അതിഥികലും കണ്ടിരുന്നതെന്ന് ഈ ലേഖകന് നേരിട്ടറിവുള്ളതാണ് പണത്തിന് ഞെരുക്കമുള്ളപ്പോള്‍ പോലും തന്നെക്കൊണ്ടാവുന്ന സഹായം ആര്‍ക്കും ചെയ്തുകൊടുക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു കാരൂരും ഭവാനിയമ്മയും തമ്മിലുള്ള ധാരണ വളരെ ശക്തമായിരുന്നു ആദ്യമായി ജനിച്ച കുട്ടിയുമായി തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവിന്‍റെ കുട്ടിക്ക് മറ്റുമാര്‍ഗ്ഗങ്ങളില്ലാതിരുന്നതുകൊണ്ട് സ്വന്തം താലിമാലയുടെ കുറച്ചുഭാഗം മുറിച്ചെടുത്ത് ആഭരണമുണ്ടാക്കിക്കൊടുക്കുന്ന ഭാര്യ മാലയുടെ നീളം കുറഞ്ഞതുകൊണ്ട് കാര്യം മനസിലാക്കി മാലയ്ക്കു നീളം ഇതുതന്നെയാണു പാകം എന്ന് അഭിപ്രായപ്പെടുന്ന ഭര്‍ത്താവ് ഇതാണ് ഭവാനിയമ്മയും കാരൂരും മഠത്തില്‍ കിഴക്കേതില്‍ എന്ന വീട്ടിലായിരുന്നു വിവാഹശേഷം കാരൂര്‍ അവസാനം താമസിച്ചത് ശാന്തവും സുഖകരവുമായിരുന്നു ആ വീട്ടിലെ അന്തരീക്ഷം എന്ന് അവിടെസന്ദര്‍ശിച്ചിട്ടുള്ള ആരും സമ്മതിക്കും സല്‍ക്കാരപ്രിയരായിരുന്നു കാരൂരും ഭവാനിയമ്മയും അതിഥികള്‍ക്കായി പലഹാരങ്ങളുണ്ടാക്കി അവിടെ സൂക്ഷിച്ചിരിക്കും അപ്രതീക്ഷിതമായെത്തുന്ന അതിഥി കളെയും അവര്‍ സല്‍ക്കരിച്ചേ വിടാറുള്ളൂ സല്‍ക്കാരംകഴിഞ്ഞ് ഒടുവില്‍ ചിലപ്പോള്‍ വീട്ടുകാര്‍ക്ക് ഭക്ഷണംതികയാതെ വരാറുമുണ്ട് ഓഫീസ് കാര്യത്തില്‍ ‘പിശുക്കന്‍’ എന്നറിയപ്പെട്ടിരുന്ന കാരൂര്‍ വീട്ടില്‍ ഭാര്യയെ പണം ഏല്‍പിക്കുകയല്ലാതെ ഒരിക്കലും കണക്കു ചോദിച്ചിരുന്നില്ല ദിവസവും രാവിലെ ജോലിക്കുപോകുമ്പോള്‍ അന്നത്തെ ആവശ്യത്തിനുള്ള പണം ഭവാനിയമ്മയാണ്കാ രൂരിനു കൊടുക്കുക. കടം വാങ്ങാന്‍ വരുന്ന അയല്‍പക്കക്കാരെ സഹായിക്കുന്ന കാര്യത്തിനായി ഒരു ‘പ്രത്യേകഫണ്ട്’ പോലും ഭവാനിയമ്മ നീക്കിവെച്ചിരുന്നതായി കേട്ടിട്ടുണ്ട്. കാരൂരിന്‍റെ മനസ്സുവായിച്ചറിഞ്ഞതുപോലെ അദ്ദേഹത്തിന്‍റെ എല്ലാ കാര്യങ്ങളും വെടിപ്പായും ചിട്ട യായും നടത്താന്‍ ഭവാനിയമ്മ സമര്‍ത്ഥയായിരുന്നു. മുപ്പത്തിയഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ വളരെനേരിയ ചില ഉരസലുകളല്ലാതെ അവര്‍ക്കിടയില്‍ ഒരു പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. അധ്യാപനജീവിതത്തിനും സാഹിത്യപ്രവര്‍ത്തനത്തിനും അത്യന്തം പ്രശ്നഭരിതമായ ‘സാഹിത്യപ്രവര്‍ത്തക സഹകരണസംഘ’ പ്ര വര്‍ത്തനത്തിനുമൊക്കെ കാരൂരിന് ആവശ്യമായിരുന്ന മന:മാധാനത്തിന്‍റെ കലവറ ഭവാനിയമ്മയായിരുന്നു. ഭവാനിയമ്മയുടെ കുടും ത്തിന്‍റെ ജാതി താഴ്ന്ന താണോ എന്നൊരു സംശയം കാരൂര്‍ വീട്ടുകാര്‍ക്കുണ്ടാ യിരുന്നു. അതുകൊണ്ടാവണം കല്യാണത്തിന്അച്ഛനും ഒരു അമ്മാവനും മാത്രമേ തിരുവനന്തപുരത്തു
പോയുള്ളൂ. ‘ജാതിപ്പിശാച്’ കൊടികുത്തിവാഴുന്ന കാലമാ യിരുന്നല്ലോ അത്. നായന്മാരില്‍തന്നെ താഴ്ന്നതും ഉയര്‍ന്നതുമായ ജാതികളുണ്ടെന്നാണ് അന്നത്തെ ജാതിവ്യ വസ്ഥ കണക്കാക്കിയിരുന്നത്. മരുമക്കത്തായക്രമത്തില്‍ ഈ ‘ജാതിപോകല്‍’ (കീഴ്ജാതിയിലുള്ളയാളെ കല്യാണം കഴിച്ചാല്‍ ഒരുതരം ഭ്രഷ്ഠ് ഉണ്ടാകുന്നതാണ് ‘ജാതിപോകല്‍’) സ്ത്രീകളെയാണ് മുഖ്യമായും ബാധിക്കുക. കാരൂരിന്‍റെ വിവാഹശേഷം, ഒരു ബന്ധുവിന്‍റെ വിവാഹസദ്യക്ക് കാരൂരിന്‍റെ അമ്മയ്ക്ക് പന്തിതിരിച്ച്ഇ ലയിടുകയുണ്ടായത്രെ.(വിവാഹസദ്യയില്‍ മറ്റുള്ളവരില്‍നിന്നും അകലത്തില്‍ ഇലയിട്ട് വേറിട്ടുവിളമ്പുന്നരീതി) വലിയൊരു പ്രശ്നമായേക്കാമായിരുന്ന ഈ സംഭവം അമ്മയുടെ മന:സാന്നിദ്ധ്യവും ഔചിത്യവും കൊണ്ട്ഒ ച്ചപ്പാടൊന്നുമുണ്ടാവാതെ പോയെന്ന് കാരൂര്‍ നാരായണന്‍ ഓര്‍ക്കുന്നു. (കാരൂര്‍ നാരായണന്‍ കാരൂര്‍- സ്മരണകളും പഠനങ്ങളും – സാഹിത്യപ്രവര്‍ത്തക സഹ കരണസംഘം 1977 പുറം 119) ഏതായാലും ഇത്തരം പ്രശ്നങ്ങളൊന്നും കാരൂരിന്‍റെ ദാമ്പത്യജീവിതത്തില്‍ ഒരിക്കലും തലപൊക്കിയിട്ടില്ല.