പതിവായി ഹെയര്‍ ഡൈ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമോ?
ഡിയോഡറന്‍റ്സ് കാന്‍സറുണ്ടാക്കുമെന്ന് കേള്‍ക്കുന്നു. ശരിയാണോ..?
പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നേഴ്സും കാന്‍സറുമായി ബന്ധമുണ്ടോ?
ഐ ലൈനര്‍ ഉപയോഗിച്ചാല്‍ കണ്ണിന് കാന്‍സറുണ്ടാകുമോ?
നിത്യോപയോഗസാധനങ്ങളില്‍നിന്നും കാന്‍സറുണ്ടാകുമെന്ന ഭീതിയില്ലാത്തവര്‍ ചുരുക്കം.
പത്രങ്ങളിലും മറ്റ് വാര്‍ത്താമാധ്യമങ്ങളിലും, കാന്‍സറിന് കാരണമായേക്കാവുന്ന വസ്തുക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടെക്കൂടെ കാണാറുണ്ട്. ഇതില്‍ പല വാര്‍ത്തകളും ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതായിരിക്കില്ല. ചിലപ്പോള്‍ പരസ്പരവിരുദ്ധങ്ങളായ റിപ്പോര്‍ട്ടുകള്‍ തന്നെ കണ്ടേക്കാം. ഒടുവില്‍ വായനക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍: ڇകാന്‍സര്‍ വരാതിരിക്കാന്‍ എന്തൊക്കെ ഒഴിവാക്കണം? മദ്യം? പുകവലി? സെല്‍ ഫോണ്‍? കോസ്മെറ്റിക്സ്? ഇതെല്ലാം വേണ്ടെന്നുവച്ചതുകൊണ്ടുമാത്രം കാന്‍സറുണ്ടാവില്ല എന്ന് ഗ്യാരന്‍റിയുണ്ടോ?
നമുക്ക് ചുറ്റുമുള്ള, പ്രകൃതിയില്‍ കാണുന്നതും, മനുഷ്യനിര്‍മ്മിതവുമായ രാസവസ്തുക്കളില്‍ കാര്‍സിനോജന്‍സ് ഉണ്ടോ എന്ന് ശാസ്ത്രജ്ഞന്മാര്‍ നിരന്തരം ഗവേഷണം നടത്തികൊണ്ടിരിക്കുന്നു. ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (കഅഞഇ), എന്‍വയണ്‍മെന്‍റ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഋജഅ) , നാഷണല്‍ ടോക്സിക്കോളജി പ്രോഗ്രാം തുടങ്ങിയ ഏജന്‍സികളാണ് കാര്‍സിനോജന്‍സിനെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടത്തുന്നത്.
കഅഞഇ മുപ്പത് വര്‍ഷങ്ങളായി നടത്തിവരുന്ന ഗവേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ തൊള്ളായിരത്തിലധികം രാസവസ്തുക്കളെ കാന്‍സറുണ്ടാക്കുവാനുള്ള സാധ്യതയനുസരിച്ച് പല കാറ്റഗറികളിലായി തിരിച്ചിട്ടുണ്ട്. അതില്‍ നൂറെണ്ണം മാത്രമേ കാര്‍സിനോജന്‍സ് ആയി തീര്‍ത്തും സ്ഥിരീകരിച്ചിട്ടുള്ളൂ (ഗ്രൂപ്പ് 1 കാര്‍സിനോജന്‍സ്). ഈ ലിസ്റ്റിലുള്ള മറ്റ് ഒട്ടുമുക്കാലും കെമിക്കല്‍സ്, ഗ്രൂപ്പ് 2 മുതല്‍ 4 വരെയുള്ള കാറ്റഗറികളിലാണ്. അതായത് ഇപ്പോള്‍ നിലവിലുള്ള പഠനങ്ങളുടെ നിഗമനം ഇവയെ കാര്‍സിനോജന്‍സ് ആയി സംശയിക്കാമെങ്കിലും അങ്ങനെ തീര്‍ത്തും മുദ്ര കുത്തുവാന്‍ പര്യാപ്തമല്ല എന്നര്‍ത്ഥം.
ഗ്രൂപ്പ് 1 കാര്‍സിനോജന്‍സ് :
ആല്‍ക്കഹോള്‍ മുതല്‍ വൈനൈല്‍ ക്ലോറൈഡ് വരെ ഈ ലിസ്റ്റിലുള്‍പ്പെടുന്നു. അവയില്‍ ചിലത് മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളൂ. (കാര്‍സിനോജന്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും സമ്പൂര്‍ണ്ണമായ ലിസ്റ്റും ംംം.ശമൃര.ളൃ, വുേേ://ിുേ.ിശലവെ.ിശവ.ഴീ് , ംംം.ലുമ.ഴീ് എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. )
ആല്‍ക്കഹോള്‍: സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് ഛൃമഹ രമ്ശ്യേ, ജവമൃ്യിഃ, ഘമൃ്യിഃ (്ീശരല യീഃ), ലീുവെമഴൗെ എന്നിവിടങ്ങളില്‍ കാന്‍സറുണ്ടാകുവാനുള്ള സാധ്യതയുണ്ട്. മദ്യപാനത്തിനൊപ്പം പുകവലിയുമുണ്ടെങ്കില്‍ ഈ റിസ്ക് ഏറെ അധികമാവും. കൂടാതെ കരളിനെ ബാധിക്കുന്ന കാന്‍സര്‍, ബ്രസ്റ്റ് കാന്‍സര്‍ എന്നിവയും ആല്‍ക്കഹോളുമായി ബന്ധപ്പെട്ടിരിക്കുന്നു. എതനോളിനു പുറമെ മദ്യത്തിലടങ്ങിയിരിക്കുന്ന മറ്റ് മാലിന്യങ്ങളും (അസറ്റാള്‍ഡിഹൈഡ്, അഫ്ളാടോക്സിന്‍സ്, ആഴ്സെനിക് തുടങ്ങിയവ) കാര്‍സിനോജന്‍ ആയി മാറുന്നു.
അഫ്ളാടോക്സിന്‍: ആസ്പര്‍ജില്ലസ് ഗ്രൂപ്പിലുള്ള ചില തരം ഫംഗസുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ് അഫ്ളാടോക്സിന്‍. അഫ്ളാടോക്സിന്‍ ലിവര്‍ കാന്‍സറുണ്ടാക്കുമെന്ന് സംശയാതീതമായി തെളിയിച്ചിട്ടുണ്ട്.
അറേക നട്ട് (മൃലരമ ിൗേ): നാലും കൂട്ടി മുറുക്കുന്ന മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഓര്‍മ്മയില്ലേ? പുകയിലയ്ക്ക് പുറമെ മുറുക്കാനില്‍ ഉപയോഗിക്കുന്ന പാക്കും(അടയ്ക്ക) ഒരു ഒന്നാംകിട കാര്‍സിനോജന്‍ ആണ്. ദീര്‍ഘകാലം പുകയിലയും പാക്കും ചവയ്ക്കുന്നത് വായ്ക്കുള്ളില്‍ കാന്‍സറുണ്ടാകുവാന്‍ കാരണമാവും.
ബെന്‍സീന്‍: ഗ്യസൊലീന്‍, കല്‍ക്കരി, പെടോളിയം തുടങ്ങിയവയിലുള്ള ഒരു സോള്‍വെന്‍റ് ആണ് ബെന്‍സീന്‍ എന്ന രാസവസ്തു. തുടര്‍ച്ചയായി ബെന്‍സീന്‍ കലര്‍ന്ന വായു ശ്വസിക്കുന്നവര്‍ക്ക് ലുക്കീമിയ (രക്താര്‍ബുദം) ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഗ്യാസ് സ്റ്റേഷനുകള്‍, ഹെവി ട്രാഫിക് ഉള്ള സിറ്റികള്‍ എന്നിവിടങ്ങളിലെല്ലാം അന്തരീക്ഷത്തിലെ ബന്‍സീനിന്‍റെ അളവ് കൂടുതലാണ്.
ആസ്ബസ്റ്റോസ്: കാര്‍സിനോജന്‍സിന്‍റെ കൂട്ടത്തില്‍ ആസ്ബസ്റ്റോസിനുള്ള സ്ഥാനം ഏറെ പ്രധാനമാണ്. കെട്ടിടനിര്‍മ്മാണത്തിന് വന്‍തോതില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ആസ്ബസ്റ്റോസ് ഫൈബറുകള്‍ കൈകാര്യം ചെയ്യുന്നവരില്‍ ശ്വാസകോശകാന്‍സറിനുപുറമെ മീസോത്തീലിയോമ(ാലീവെേലഹശീാമ: ശ്വാസകോശത്തിന്‍റെയും ആമാശയത്തിന്‍റെയും ലൈനിംഗിന് ഉണ്ടാകുന്ന കാന്‍സര്‍)കൂടുതലായി കണ്ടുവരുന്നുവെന്ന് സ്ഥിരീകരിച്ചിട്ട് മുപ്പതുവര്‍ത്തിലധികമായി. കെട്ടിടനിര്‍മ്മാണത്തിനുപുറമെ ഷിപ്പ്യാര്‍ഡ്, ടെക്സ്റ്റെല്‍സ്, റൂഫിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ആസ്ബസ്റ്റോസ് കലര്‍ന്ന വായു ശ്വസിക്കുന്നതുവഴി കാന്‍സറുണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഇക്കാരണത്താല്‍ അമേരിക്കയില്‍ ആസ്ബസ്റ്റോസ് ഖനികള്‍ 1970 മുതല്‍ അടച്ചുപൂട്ടുവാന്‍ തുടങ്ങി. ഇന്ന് ആസ്ബസ്റ്റോസ് ഖനനം തീര്‍ത്തും ഇല്ലാതാക്കിയിട്ടുണ്ട്.
കാന്‍സറിനുപറമെ ശാ്വസകോശത്തെ ബാധിക്കുന്ന ആസ്ബസ്റ്റോസിസ് എന്ന രോഗവും ആസ്ബസ്റ്റോസുമായി ബന്ധപ്പെടുന്നവര്‍ക്ക് ഉണ്ടാവാറുണ്ട്. ഇക്കൂട്ടര്‍ പുകവലിക്കുക കൂടി ആണെങ്കില്‍ കാന്‍സറിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു.
പുകയില: സിഗററ്റിലും മറ്റും അടങ്ങിയിരിക്കുന്ന ടൊബാക്കോയില്‍ 2500 ലധികം രാസവസ്തുക്കളുണ്ട്. അതില്‍ ഒട്ടുമുക്കാലും കാര്‍സിനോജന്‍സ് തന്നെ. സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ശ്വാസകോശകാന്‍സറിനുപുറമെ മൂത്രാശയം (ൗൃശിമൃ്യ യഹമററലൃ), ീൃമഹ രമ്ശ്യേ, ുവമൃ്യിഃ, ഹമൃ്യിഃ, പാന്‍ക്രിയാസ് മുതലായി അവയവങ്ങളിലുള്ള കാന്‍സറും ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലിക്കുന്നവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് സ്മോക്ക് വഴി കാന്‍സറുണ്ടാകാം.
വൈറസുകള്‍: ചിലതരം വൈറസുകള്‍ കാന്‍സറുണ്ടാക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭാശയനാളത്തിന്‍റെ കാന്‍സര്‍ (രലൃ്ശരമഹ രമിരലൃ), പ്രധാനമായും ഒജഢ (ഔാമി ജമുശഹഹീാമ ഢശൃൗെ) ഇന്‍ഫെക്ഷന്‍ മൂലമാണുണ്ടാവുന്നത്. ലൈംഗികബന്ധത്തിലൂടെ ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. ഒജഢ ഇന്‍ഫെക്ഷനുള്ളവര്‍ക്കെല്ലാം പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും കാണണമെന്നില്ല. അതിനാല്‍ ഇത് തടയാനും പ്രയാസംതന്നെ. തൊണ്ടയ്ക്കുണ്ടാകുന്ന കാന്‍സറും ഒജഢ യുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒജഢ വൈറസിനെതിരെയുള്ള വാക്സിന്‍ പ്രചാരത്തിലുണ്ട്. പെണ്‍കുട്ടികള്‍്ക്ക് (ആണ്‍കുട്ടികള്‍ക്കുമാവാം) ടീനേജ് പ്രായമെത്തുന്നതിനുമുമ്പെ ഒജഢ വാക്സിന്‍ നല്‍കുന്നതുവഴി ഒജഢ ഇന്‍ഫെക്ഷനും ഗര്‍ഭാശയനാളകാന്‍സറും തടയാം.
കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ആ, ഹെപ്പറ്റൈറ്റിസ് ഇ എന്നീ വൈറസുകള്‍ ലിവര്‍ കാന്‍സറിന് വഴിതെളിക്കും. രക്തത്തിലൂടെയും ശരീരത്തിലെ മറ്റ് ദ്രാവകങ്ങളിലൂടെയുമാണ് ഈ വൈറസുകള്‍ പകരുന്നത്. എയ്ഡ്സ് വൈറസ് (ഒകഢ), ഒഠഘഢ1, എബ്സ്റ്റീന്‍ ബാര്‍ വൈറസ് തുടങ്ങിയവയും കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.
കളറിംഗ് ഡൈയില്‍ അടങ്ങിയിരിക്കുന്ന ബെന്‍സിഡീന്‍, കല്‍ക്കരി, ടാര്‍, കരിയടുപ്പില്‍ (രീഹലീ്ലി) നിന്നും വമിക്കുന്ന പുക, ചൈനീസ് രീതിയില്‍ ഉപ്പിലിട്ട മത്സ്യം (മെഹലേറ ളശവെ), പ്ലൂട്ടോണിയം, റേഡിയോ ആക്ടീവ് മറ്റീരിയല്‍സ്, അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ٹ ഇവയെല്ലാം ഗ്രൂപ്പ് 1 കാര്‍സിനോജന്‍സിന്‍റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
നാഷണല്‍ ടോക്സിക്കോളജി പ്രോഗ്രാം തുടങ്ങിയ ഏജന്‍സികള്‍ കാര്‍സിനോജന്‍സ് ആവാന്‍ സാധ്യതയുള്ള വസ്തുക്കളുടെ ഒരു നീണ്ട ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കാര്‍സിനോജന്‍സുമായി സമ്പര്‍ക്കമുണ്ടാകുന്ന എല്ലാവര്‍ക്കും കാന്‍സറുണ്ടാവണമെന്നില്ല. കാരണം, ഓരോ വ്യക്തിയുടെയും ജനറ്റിക് ഘടന വ്യത്യസ്തമാണെന്നതുതന്നെ . ഏത് അളവില്‍, എത്ര നാള്‍, എക്സ്പോസ്ഡ് ആയി എന്നതും വളരെ പ്രധാനപ്പെട്ട ഘടകമാണ്.
ജോലിസ്ഥലത്തോ അല്ലാതെയോ കാര്‍സിനോജന്‍സുമായി ദീര്‍ഘകാലം സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്നവര്‍, യഥാസമയം വൈദ്യപരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. കാന്‍സര്‍ തടയുന്നതുപോലെ തന്നെ പ്രധാനമാണ്, പ്രാഥമികഘട്ടത്തില്‍ രോഗം നിര്‍ണ്ണയിക്കാന്‍ കഴിയുന്നതും.
കാന്‍സറും നിത്യോപയോഗസാധനങ്ങളും: സത്യമോ മിഥ്യയോ?:
സെല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബ്രെയിന്‍ കാന്‍സര്‍?: സെല്‍ ഫോണില്‍ നിന്നുമുള്ള ഇലക്ട്രോ മാഗ്നറ്റിക് കിരണങ്ങള്‍ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ സെല്‍ ഫോണും കാന്‍സറും തമ്മിലുള്ള ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.
ډ ഹെയര്‍ ഡൈയും കാന്‍സറും?: മുടിയുടെ നിറം മാറ്റാവാനുപയോഗിക്കുന്ന ഹെയര്‍ ഡൈയില്‍ നിരവധി കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. പതിവായി ഹെയര്‍ ഡൈ ഉപയോഗിക്കുന്നവര്‍ക്ക് ലിംഫോമാ (ലിംഫ് ഗ്രന്ഥികളുടെ കാന്‍സര്‍) ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് മുന്‍കാലപഠനങ്ങള്‍ തെളിയിച്ചതിനാല്‍ എഴുപതുകള്‍ക്കുശേഷം ഡൈ ഉണ്ടാക്കുവാനുപയോഗിക്കുന്ന രാസവസ്തുക്കളില്‍ മാറ്റം വരുത്തി. ഇപ്പോള്‍ നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കാന്‍സര്‍ റിസ്ക് ഉള്ളതായി അറിവില്ല.
ډ ആന്‍റി പെര്‍സ്പിറന്‍റ്സ് മൂലം ബ്രസ്റ്റ് കാന്‍സര്‍?: വിയര്‍പ്പ് തടയാനുപയോഗിക്കുന്ന ഡിയോഡറന്‍റ്സ്, ആന്‍റി പെര്‍സ്പിറന്‍റ്സ് എന്നിവയുടെ ഉപയോഗം സ്തനാര്‍ബുദത്തിന് കാരണമാവാം എന്ന വാര്‍ത്ത പ്രചാരത്തിലുണ്ട്. പക്ഷെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷണഫലങ്ങള്‍ മറിച്ചാണ്. ആന്‍റി പെര്‍സ്പിറന്‍റ്സും ഡിയോഡറന്‍റ്സും കാന്‍സറുമായി ബന്ധമില്ല എന്നാണ് എഉഅ (എീീറ & ഉൃൗഴ അറാശിശൃമെേശേീി) യുടെയും നിഗമനം.
ډ സൗന്ദര്യവര്‍ദ്ധകസാമഗ്രികളും കാന്‍സറും: മോയിസ്ചറൈസര്‍, ഫൗണ്ടേഷന്‍, ഐ ലൈനര്‍, ലിപ്സ്റ്റിക്, നെയില്‍ പോളിഷ്ٹ ആധുനികവനിതകള്‍ക്ക് ഒഴിവാക്കാന്‍ വയ്യാത്ത ഈ കോസ്മറ്റിക്സില്‍ നിരവധി രാസവസ്തുക്കളുണ്ട്. പാരബന്‍സ് (ജമൃമയലിെ) എന്ന ഗ്രൂപ്പില്‍ പെടുന്ന കെമിക്കല്‍സ്, ബ്രസ്റ്റ് കാന്‍സറിന് വഴിതെളിക്കാന്‍ സാധ്യതയുണ്ട്. (ംംം.മെളലരീാലെശേരെ.ീൃഴ, സെശി റലലു എന്നീ വെബ് സൈറ്റില്‍ വിവിധ സൗന്ദര്യവര്‍ദ്ധകസാമഗ്രികളുടെ ഘടനയും സേഫ്റ്റിയും വിശദീകരിച്ചിട്ടുണ്ട്.)